കെ.കെ ഫാത്വിമ സുഹ്റ

ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ, വനിതാവിഭാഗം മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് 1980 ല്‍ മുഹമ്മദ് – മറിയം ദമ്പതികളുടെ മകളായി ജനിച്ചു. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. നിലിവല്‍ ശാന്തപുരം അല്‍ജാമിഅല്‍ ഇസ്ലാമിയ്യയിലെ പാര്‍ട്ട് ടൈം അധ്യാപികയാണ്. ശാന്തപുരം ഇസ്ലാമിയ്യ കോളേജ്, വണ്ടൂര്‍ ഇസ്ലാമിയ്യ കോളേജ്, ശാന്തപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭര്‍ത്താവ്: വി.പി. മുഹമ്മദുണ്ണി. മൂന്ന് മക്കളുണ്ട്.