കെ.കെ. മമ്മുണ്ണി മൗലവി
16സംസ്ഥാന ശൂറാംഗം, കേന്ദ്ര പ്രതിനിധി സഭാംഗം
ഇസ്ലാമിക പണ്ഡിതന്‍. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയില്‍ സജീവമായി നിലകൊള്ളുന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗവും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്. ഇസ്ലാം മിഷന്‍ ട്രസ്റ്റ് (ഐ.എം.ടി) സെക്രട്ടറി, വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ചെയര്‍മാന്‍, അന്‍സാര്‍ ചാരിറ്റബിള്‍ ട്രസറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍, പി.എസ്.കെ.ടി പത്തിരിപ്പാല ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള ദേശീയ സാമൂഹ്യ-വിദ്യാഭ്യാസ-സേവന പ്രമര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മേഖലാ നാസിം, മൂവാറ്റുപുഴ വിമന്‍സ് ഇസ്ലാമിയ്യ കോളേജ് പ്രിന്‍സിപ്പാള്‍, എറിയാട് വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍, വാടാനപ്പള്ളി ഇസ്ലാമിയ്യ കോളേജ് പ്രിന്‍സിപ്പാള്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1944 ല്‍ ശാന്തപുരത്ത് മുഹമ്മദിന്റെയും മറിയമിന്റെയും മകനായി ജനിച്ചു. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ പഠിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഹഫ്‌സ, നസീം, സാജിദ, നജ്മുന്നിസ, നദീറ, യാസിര്‍, അബ്ദുറബ്ബ്, മുബാറക, ബിലാല്‍ എന്നിവര്‍ മക്കളാണ്. 1973 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ബൈതുസ്സകാത്ത് ബംഗ്ലാദേശ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
