കെ. മുഹമ്മദ് നജീബ്

സംഘാടകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യം. 2001ല്‍ എസ് ഐ ഒ സംസ്ഥാന സമിതി അംഗമായി. 2003-2004 കാലയളവില്‍ എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ ഉപദേശക സമിതി അംഗവുമായി. സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായിരുന്നു. പതിനൊന്ന് വര്‍ഷം സൗദി അറേബ്യയിലെ ശക്‌റ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകന്‍. കേരള ആരോഗ്യ സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഫിസിയോ തെറാപ്പി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കോഴിക്കോട് ജെ ഡി റ്റി ഇസ്‌ലാം കോളജ് ഓഫ് ഫിസിയോ തെറാപ്പി പ്രിന്‍സിപ്പലായിരുന്നു. എ ഡബ്ലിയു എച്ച് സ്‌പെഷല്‍ കോളജ് കല്ലായി, കോഴിക്കോട്, സെന്റ്‌ജോണ്‍സ് മെഡിക്കല്‍ കോളജ്, ബാംഗ്ലൂർ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിയോ തെറാപ്പി ഹെഡാണ്.
1973 ഒക്‌ടോബര്‍ 21 ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടിയില്‍ ജനനം. പൊതു പ്രവര്‍ത്തകനും അധ്യാപകനുമായ കെ അന്ത്രുമാസ്റ്ററാണ് പിതാവ്. മാതാവ്: ബിയ്യാത്തു. കായക്കൊടിയിലെ ലിവാഉൽ ഇസ്‌ലാം മദ്‌റസയിൽ നിന്ന് മതപഠനവും , എ. എം യു പി സ്‌കൂള്‍, കെ. പി. ഇ. എസ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക, ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഫാറൂഖ് കോളജില്‍നിന്നും പ്രീഡിഗ്രി. മാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം. എം ജി യൂനിവേഴ്‌സിറ്റി, സ്‌കൂൾ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിൽ നിന്നും ന്യൂറോ ഫിസിയോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദം.
സഹധര്‍മിണി: ഇ വി ഫബീന, മക്കള്‍ യഹ്‌യ നജീബ്, ഫാത്തിമ ഹയ, ആയിഷ ഹന.