ടി.കെ. ഫാറൂഖ്

ജനറല്‍ സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം. മീഡിയവണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കൂടിയാലോചനാ സമിതിയംഗം, സോളിഡാരിറ്റി പ്രവര്‍ത്തക സമിതിയംഗം, ഐ.പി.എച്ച് ഡയറക്ടര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. ടി.കെ.അബ്ദുല്ലാ മൗലവിയുടെയും ഒ.കെ. കുഞ്ഞാമിനയുടെയും മകനായി 1966 മെയ് 24 ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ജനിച്ചു. പിതാവ് ടി.കെ. അബ്ദുല്ല ജമാഅത്തെ ഇസ്ലാമി മുന്‍ അമീറും ശൂറാംഗവുമാണ്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമുണ്ട്. ഭാര്യ: ജമീല.പി. മക്കള്‍: സയ്യാഫ്, ഇന്‍സാഫ്, ഔസാഫ് അഹ്മദ്, ഹന്നാഫ് അബ്ദുല്ല. 1996 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി.