ഡോ. കൂട്ടില്‍ മുഹമ്മദലി

അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍. എഴുത്തുകാരന്‍. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗവും കേന്ദ്ര പ്രതിനിധിസഭാംഗവുമാണ്. ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ വകുപ്പിന്റെ ചെയര്‍മാന്‍, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പ്രഥമ പ്രസിഡന്റ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന പ്രസിഡന്റ് (20032005), എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, എസ്. ഐ. ഒ കേന്ദ്ര കൂടിയാലോചന സമിതിയംഗം എന്നീ നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എക്സ്പ്രസ് ഹൈവേ വിരുദ്ധ സമരം, പ്ലാച്ചിമട സമരം തുടങ്ങിയ മേഖലളില്‍ പോരാട്ടരംഗത്ത് നേതൃപരമായ പങ്ക് വഹിച്ചു. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പാളായി തുടരുന്നു.വാടനപ്പള്ളി ഓര്‍ഫനേജ് ആന്റ് ഇസ്ലാമിയ്യ കോളേജ് അലുംനി അസോസിയേഷന്‍ (ഉസ്റ) പ്രസിഡന്റാണ്. സംഘാടക രംഗത്തെന്ന പോലെ പത്രപ്രവര്‍ത്തനമേഖലയിലും സാന്നിദ്ധ്യമായിട്ടുണ്ട്. എസ്.ഐ.ഒ മുഖപത്രമായിരുന്ന യുവസരണി മാസിക എഡിറ്ററായിരുന്നു. പ്രബോധനം വാരികയുടെ ഓണററി എഡിറ്ററായിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശകസമിതിയിലും അംഗമാണ്. 1964 ഒക്ടോബര്‍ 16 ന് മാമ്പള്ളി കുഞ്ഞിക്കോയയുടെയും നഫീസ കരുവാതൊടിയുടെയും മകനായി മകനായി മലപ്പുറം ജില്ലയില്‍ കൂട്ടിലില്‍ ജനനം.വിദ്യാഭ്യാസം M.A (English), M.Ed. ഇസ്‌ലാമിയ കോളേജ് വാടാനപ്പള്ളി,മാര്‍ഇവാനിയേസ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് (പി. എച്ച്. ഡി) നേടി. പ്രകാശം പരത്തുന്ന പ്രസ്ഥാനം, സംസ്‌കാരം ഉറുമ്പരിക്കുന്നു എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ പ്രബന്ധാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. 1998ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി.
ഭാര്യ : മുഹ്‌സിന കെ എം
മക്കള്‍: തസ്നി, തന്‍വീര്‍ അഹ്മദ്. തഹാനി, യഹ്‌യാ ഹനാന്‍