ഡോ. നഹാസ് മാള
തൃശൂര്‍ ജില്ലയിലെ മാള സ്വദേശി. പ്രഭാഷകന്‍, പണ്ഡിതന്, സംഘാടകന്‍. വിശുദ്ധ ഖുര്‍ആന്‍ മനപാഠം. ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ആയിഷ അബ്ദുല്‍റഹ്മാന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ അറബി ഭാഷയില്‍ പി എച്ച്ഡി. 2017 ല്‍ സുഡാനിലെ ഖാര്‍ത്തൂമില്‍ നടന്ന ആഗോള മുസ്ലിം യൂത്ത് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതനിധീകരിച്ചു.
2017- 18ല്‍ എസ് ഐ ഒ വിന്റെ ദേശീയ പ്രസിഡണ്ടായിരിക്കെ രണ്ടാം അഖിലേന്ത്യാ സമ്മേളനം ഡല്‍ഹിയില്‍. 2015-16ല്‍ സംസ്ഥാന പ്രസിഡണ്ടായിരുന്നു. 2019 ല്‍ ജമാഅത്ത് അംഗമായി. 2019-20, 21-22 കാലയളവില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട്.
അറബിക്, ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്നും ഉസൂലുദ്ദീന്‍ ബിരുദം, അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പി ജി ഡിപ്ലോമ. ആര് എല്‍ വി പി സ്കൂള്‍ മാള , സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂര്‍ക്കനാട് എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസം.
1975 മെയ് 31 ന് ജനനം. പിതാവ് ഹനീഫ, മാതാവ് നഫീസ. മലപ്പുറം കോഡൂര്‍ സ്വദേശി നാജിയയാണ് സഹധര്‍മിണി. നഹ്ജ മറിയം, നമ തബസ്സും