പി. റുക്‌സാന

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി
സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്, പ്രഭാഷക. 2019 മുതല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രതിനിധീ സഭാംഗവും സംസ്ഥാന ശൂറാ അംഗവും. ആനുകാലികങ്ങളില്‍ ലേഖനം എഴുതുന്നു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ട് തവണ ജി ഐ ഒ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 2010-12 കാലയളവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുസമയ പ്രവര്‍ത്തകയായിരുന്നു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രഥമ സംസ്ഥാന സമിതി അംഗമായിരുന്നു. 2010 ല്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡിലേക്ക് മല്‍സരിച്ചു.
ജനനം 1987 ഫെബ്രുവരി 25 കാസര്‍ഗോഡ് ജില്ലയിലെ പരപ്പ
പിതാവ്: അബൂബക്കര്‍ മാതാവ് മറിയം
വിദ്യാഭ്യാസം: പരപ്പ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍
കണ്ണൂര്‍ വാദിനൂര്‍ വിമണ്‍സ് ഇസ്‌ലാമിയ കോളജില്‍ നിന്നും അഫ്‌സലുല്‍ ഉലമ, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദം.
ഭര്‍ത്താവ്- ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയിലെ അധ്യാപകന്‍ ശംസീര്‍ എ. പി. മക്കള്‍: ആദില്‍ മിസ്അബ്, സിദ്‌റത്തുല്‍ മുന്‍തഹ, ഹസനുല്‍ ബന്ന