വി.കെ. അലി

15

ഇസ്ലാമിക പണ്ഡിതന്‍. ജമാഅത്തെ ഇസ്ലാമി അഖിലന്ത്യാ ശൂറാംഗം. സംസ്ഥാന ശൂറാംഗം. ഇത്തിഹാദുല്‍ ഉലമാ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ്. ബൈതുസ്സകാത്ത് കേരള ചെയര്‍മാന്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റി ശാന്തപുരം മുന്‍ ഡയറക്ടറായിരുന്നു. ഇസ്ലാമിക വിജ്ഞാനകോശം പത്രാധിപസമിതി അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ മെമ്പര്‍ എന്നീ നിലകളിലും സേവനമനുഷ്ടിക്കുന്നു. കേരള വഖഫ്ബോര്‍ഡ് മെമ്പറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1970 മുതല്‍ മൂന്നുവര്‍ഷം പ്രബോധനം വാരികയുടെ സഹപത്രാധിപരായിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജിലും 1980 മുതല്‍ 16 വര്‍ഷം ഖത്വറിലെ വഖഫ് മന്ത്രാലയത്തിലും ജോലി ചെയ്തു. ബോധനം ചീഫ് എഡിറ്റര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേന്ദ്രപ്രതിനിധി സഭാംഗം, ഐ. പി. എച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. മജ്ലിസ് സംസ്ഥാന സമിതി മെമ്പര്‍, മസ്ജിദ് കൌണ്‍സില്‍ മെമ്പര്‍, ഹജ്ജ് സെല്‍ മെമ്പര്‍, ഉലമാ കൌണ്‍സില്‍ മെമ്പര്‍, ഖുര്‍ആന്‍ സ്റഡീ സെന്റര്‍ സംസ്ഥാന കോഓഡിനേറ്റര്‍,മജല്ലതുല്‍ ജാമിഅഃ (അറബി മാഗസിന്‍) ചീഫ് എഡിറ്റര്‍, എന്നീ നിലകളിലും ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പങ്കെടുത്തു. കേരള ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സമിതിയായ മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിക്കുവേണ്ടി നബിചരിത്രം, ഖുര്‍ആന്‍ പഠനം എന്നീ പാഠപുസ്തകങ്ങള്‍ രചിച്ചു. അഹ്മദ് ഉറൂജ് ഖാദിരിയുടെ ഇസ്ലാമിന് രാഷ്ടീയ വ്യാഖ്യാനമോ, അതികായന്‍മാരുടെ സംവാദം, ഇസ്ലാം രാഷ്ട്രീയം അധികാരം, വിമര്‍ശിക്കപ്പെടുന്ന മൌദൂദി എന്നിവ വിവര്‍ത്തനഗ്രന്ഥങ്ങളാണ്.
മലപ്പുറം ജില്ലയിലെ എടയൂരില്‍ വള്ളൂരന്‍ ബാവുട്ടിയുടെയും വള്ളൂരന്‍ കുഞ്ഞാച്ചുട്ടിയുടെയും മകനായി 1948 ല്‍ ജനിച്ചു. വിദ്യാഭ്യാസം: തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ശാന്തപുരം ഇസ്ലാമിയ കോളേജ്(എഫ്.ഡി) , ഖത്തറിലെ മഅ്ഹദുദ്ദീനീ, ഖത്തര്‍ യൂണിവേഴ്സിറ്റി, ബി.എസ്.എസ്സി. 1987 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: തങ്കയത്ത് ഇത്തീരുമ്മ, മക്കള്‍: മന്‍സൂര്‍, ഹിശാം, നബീല്‍, സുറയ്യ, സല്‍വ.