ശൈഖ് മുഹമ്മദ് കാരക്കുന്ന്
ഇസ്ലാമിക പണ്ഡിതന്. ഗ്രന്ഥകാരന്. പ്രഭാഷകന്‍. സംസ്ഥാന സെക്രട്ടറി, ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര പ്രതിനിധി സഭാംഗമാണ്. ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, ഇസ്ലാമിക പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, പ്രബോധനം വാരിക ചീഫ് എഡിറ്റര്‍,ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. ഫാറൂഖ് കോളേജ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്മാന്, കാരകുന്ന് ഇസ്ലാമിക് ട്രസ്റ്റ് ചെയര്മാന്, പറവണ്ണ വിദ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന് ട്രസ്റ്റ് മെമ്പര്‍, മഞ്ചേരി ഇശാഅത്തുദ്ദീന്‍ ട്രസ്റ്റ് ചെയര്മാന്, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് മെമ്പര്‍, മാധ്യമം ദിനപത്രം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, മജ്ലിസ് എഡുക്കേഷന്‍ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, കാലിക്കറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, കാലിക്കറ്റ് ധര്മ്മധാര ട്രസ്റ്റ് മെമ്പര്‍, കേരള മസ്ജിദ് കൗണ്‍സില്‍ സ്റ്റേറ്റ് മെമ്പര്‍ മുതലായ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു.എണ്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഓര്‍മ്മകളുടെ ഓളങ്ങളില്‍ എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഫാറൂഖ് ഉമര്‍, ഉമറുബ്നു അബ്ദില്‍ അസീസ്, മായാത്ത മുദ്രകള്‍, വ്യക്തിത്വ വികാസം ഇസ്ലാമി വീക്ഷണത്തില്‍, മാര്‍ഗദീപം, വഴിവിളക്ക്, 20 സ്ത്രീരത്നങ്ങള്‍, ഖുര്‍ആന്‍ ലളിതസാരം, പ്രകാശബിന്ദുക്കള്‍, ഹജ്ജ് ചര്യ,ചരിത്രം, ചൈതന്യം, മതത്തിന്റെ മാനുഷിക മുഖം തുടങ്ങിയ അവയില്‍ ചില പ്രധാന കൃതികളാണ്.
വ്യക്തിവിശേഷം:പുലത്ത് മുഹമ്മദ് ഹാജി ഫാത്തിമ ദമ്പതികളുടെ മകനായി 1950 ജുലൈ 15ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നില്‍ ജനിച്ചു. പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.എല്‍.ടി.ടി.സി കരസ്ഥമാക്കി. ദോഹയില്‍ നടന്ന ഏഴാമത് ഇന്റര്‍ഫൈത് ഡയലോഗ്, ഐ.ഐ.എഫ്.എസ്.ഒ ഏഷ്യന്‍ റിജണല്‍ ട്രൈനിങ് ക്യാമ്പ്, ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സ് മുതലായ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. 1982 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: ആമിന ഉമ്മു അയ്മന് മക്കള്‍: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മന് മുഹമ്മദ്.