സാജിദ പി.ടി.പി

സംഘാടക, പ്രഭാഷക, പൊതുപ്രവര്‍ത്തക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിള്‍ സജീവം. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ടാണ്. അഞ്ച് വര്‍ഷത്തോളം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ആയിരുന്നു. പ്രവാസിയായിരിക്കെ റിയാദിലെ സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യം.

പാപ്പിനിശ്ശേരി മാപ്പിള സ്‌കൂള്‍, വാദിഹുദ, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. വാദിഹുദയില്‍നിന്നും മൂന്ന് വര്‍ഷത്തെ എ ഐ സി കോഴ്‌സ് പൂര്‍ത്തിയാക്കി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ബിരുദ പഠനം.

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി സ്വദേശി. പിതാവ് വി കെ അബ്ദുല്ല. മാതാവ്: പി ടി പി സൈഫുന്നിസ, പയ്യനൂര്‍ സ്വദേശി ടി കെ മുഹമ്മദ് ഷഫീഖാണ് ജീവിത പങ്കാളി. മക്കള്‍: അബ്ദുല്‍ ബാസിത്, മുഹമ്മദ് ഫിറാസ്, ഹൈഫ ഷഫീഖ്.