സി. ദാവൂദ്

മാധ്യമ പ്രവര്‍ത്തകന്‍. ഇസ്ലാമിക ചിന്തകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം. മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍. സ്റ്റുഡന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമി മൂഴിക്കല്‍ പ്രാദേശിക അമീര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കൗണ്‍സില്‍ അംഗമായിട്ടുണ്ട്. 2011 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം, മാധ്യമം അസി.എക്‌സി. എഡിറ്റര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
1978 ജനുവരി 1 ന് കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയില്‍ മൂസ – മാമി ദമ്പതികളുടെ മകനായി ജനിച്ചു. മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗസ്സ പോരാളികളുടെ പറുദീസ, അറബ് വസന്തം- ഭാവിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: മുഫീദ. മക്കള്‍: ഫിദല്‍, സനല്‍, ഇശല്‍, റിമല്‍