കെ.എ. യൂസുഫ് ഉമരി
സെക്രട്ടറിജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി
പ്രഭാഷകന്‍. ഇസ്ലാമിക പണ്ഡിതന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി. തർബിയത്തിന്റെ ചുമതല വഹിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം. ഇടുക്കി ജില്ല പ്രസിഡന്റ്. എസ്.ഐ. ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉറുദു ഭാഷയില്‍ പ്രാവിണ്യമുള്ള ഉമരി സാഹിബ് വിവര്‍ത്തന പ്രഭാഷണരംഗത്ത് ശ്രദ്ധേയനാണ്. 1985 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.
1959 മെയ് 13 ന് അബ്ദുല്‍ഖാദറിന്റെയും ഐഷയുടെയും മകനായി ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ ജനിച്ചു. അഫ്ദലുല്‍ ഉലമാ എല്‍.ടി.ടി.സി അറബിക്. തമിഴ്‌നാട് ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. അധ്യാപനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സല്‍മത്ത് എന്‍.എം. മക്കള്‍: സുല്‍ഫത്ത്, നുസ്‌റത്ത്, സഫ്‌വത്ത്.
