വി.ടി. അബ്ദുല്ലക്കോയ തങ്ങൾ

ജനറല്‍ സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി
ഇസ്‌ലാമിക പണ്ഡിതന്‍. പ്രഭാഷകന്‍. 2019 മുതല്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സംഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2015- 19 കാലയളവില്‍ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2001 ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി.
1968 മെയ് 31 ന് മലപ്പുറം ജില്ലയിലെ കരേക്കാട് ജനിച്ചു. മലപ്പുറം എടയൂരില്‍ താമസിക്കുന്നു. പിതാവ് വി.ടി. കുഞ്ഞിക്കോയ തങ്ങള്‍. മാതാവ്. വി.പി. മൈമൂന ബീവി. വാടാനപ്പള്ളി ഇസ്‌ലാമിയ്യ കോളേജ്, ദഅ്വാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. ബി.എ. എക്കണോമിക്‌സ്, അഫ്‌സലുല്‍ ഉലമ. ഭാര്യ: വി.ടി. ശരീഫാ ബീവി. മക്കള്‍: ഹിബാ യാസ്മിന്‍, അമീന്‍ അഹ്‌സന്‍, സനാ മര്‍ജാന്‍, സിറാജുല്‍ ഹസന്‍, അബീദ് റഹ്‌മാന്‍.