ശിഹാബ് പൂക്കോട്ടൂര്‍

സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി
സംഘാടകന്‍. പ്രഭാഷകന്‍. പത്രാധിപര്‍. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയും കൂടിയാലോചനാ സമിതിയംഗവുമാണ്. ബോധനം ത്രൈമാസിക എഡിറ്റര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍, ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ഡയറക്ടര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാനസമിതിയംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ (IECI), മജ്‌ലിസ് തഅ്‌ലീമില്‍ ഇസ്‌ലാമി എന്നിവയുടെ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. 2011 2012 കാലയളവില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗം, എസ്.ഐ.ഒ കേരള സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിച്ചിട്ടുണ്ട്. എവര്‍ഷൈന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനും നാഷണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമാണ്. ആലി മുസ്‌ലിയാര്‍ ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ക്കും ദേശവ്യവഹാരങ്ങള്‍ക്കുമിടയില്‍, ആധിപത്യത്തിന്റെ സവര്‍ണ്ണ മുഖങ്ങള്‍ എന്നിവ കൃതികളാണ്.
1983 ഏപ്രില്‍ 25 ന് മോഴിക്കല്‍ മൂസയുടെയും പനങ്ങാടന്‍ കുഞ്ഞിപ്പാത്തുവിന്റെയും മകനായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ജനിച്ചു. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തുപുരത്ത് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ്, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്, ചെന്നൈ എന്നിവിടങ്ങളില്‍ തുടര്‍ പഠനം നിര്‍വ്വഹിച്ചു. 2011 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ഭാര്യ താഹിറ കെ.പി. മക്കള്‍: ജിഷാന്‍, ലിന്‍ഷ.

Shihab Pookottur