എം.ഐ. അബ്ദുല്‍ അസീസ്

23ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍.

1961 ആഗസ്ത് 17 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പാലേമാടില്‍ ജനനം. പിതാവ് മഠത്തില്‍കുത്ത് ഇബ്‌റാഹീം. മതാവ് ഖദീജ.
എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളജ്, പറപ്പൂര്‍ ഇസ്‌ലാമിയ കോളജ്, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
1989- 90 വര്‍ഷത്തില്‍ എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ടായി. 1989-93 കാലയളവില്‍ എസ് ഐ ഒ ദേശീയ ഉപദേശക സമിതി അംഗമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന അധ്യക്ഷനാണ്. 1994 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ പ്രതിനിധീ സഭാംഗമായും സംസ്ഥാന കൂടിയാലോചനാ സമിതി അംഗമായും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നു.
അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷന്‍, ശാന്തപുരം മഹല്ല് ഖാദി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പൂപ്പലം, അല്‍ജാമിഅ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പൂപ്പലം, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഫോര്‍ വിമന്‍സ് വണ്ടൂര്‍ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്.
സമകാലിക വിഷയങ്ങളെ സംബന്ധിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
സൗദി അറേബ്യ, ഖത്തര്‍, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
കുടുംബം: ഭാര്യ: സ്‌കൂള്‍ പ്രധാനധ്യാപികയായ മലപ്പുറം കാരക്കുന്ന് സ്വദേശി ഷഹര്‍ബാന്‍
മക്കള്‍: അനസ് മന്‍സൂര്‍, അസ്‌ലാം തൗഫീഖ്, അസ്മ ഹിബത്തുല്ല, അമീന്‍ അഹ്‌സന്‍, അഷ്ഫാഖ് അഹമ്മദ്.