Ameer Updates

മൂസ മൗലവിയുടെ മരണത്തോടെ മികച്ച സംഘാടകനെയും ആഴമുള്ള പണ്ഡിതനെയുമാണ് നഷ്ടമായത്

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്‍റ് വി.എം മൂസ മൗലവിയുടെ മരണം അങ്ങേയറ്റം ദുഖകരമായ കാര്യമാണ്. മികച്ച സംഘാടകനെയും ആഴമുള്ള പണ്ഡിതനെയുമാണ് മൂസ മൗലവിയുടെ മരണത്തോടെ കേരളീയ സമൂഹത്തിന്, വിശിഷ്യ മുസ്ലിം സമുദായത്തിന് നഷ്ടമായത്. അഭിപ്രായ വ്യത്യാസങ്ങൾക്കും സംഘടനകൾക്കതീതവുമായി മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനു പ്രാധാന്യം നൽകിയ വ്യക്തിത്വമായിരുന്നു മൂസ മൗലവി. എല്ലാ വിഭാഗം ജനങ്ങളുടെയും സർവതോൻ മുഖമായ പുരോഗതിയിൽ വലിയ സംഭാവനകളർപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

മൗലവിയുടെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നു.
മൗലവിയെ അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

Comment here