Ameer Updates

ന്യൂസിലാന്റ് ആക്രമണം: വംശീയതയുടെ ആഴം വെളിപ്പെടുത്തുന്നു.

ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വംശീയതയുടെയും തദടിസ്ഥാനത്തിലുള്ള വിദ്വേഷത്തിന്റെയും ആഴമാണ് ന്യൂസിലാൻറിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവരെ ഭീകരൻ കൂട്ടക്കൊല ചെയ്ത സംഭവം വെളിപ്പെടുത്തുന്നത്. കൂട്ടക്കൊല അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. ലോകത്ത് ബോധപൂർവം വളർത്തപ്പെടുന്ന ഇസ്ലാ മോഫോബിയയുടെയും മുസ്ലിം വിരുദ്ധതയുടെയും രക്തസാക്ഷികളാണ് കൊല്ലപ്പെട്ടവർ.സംഭവത്തിനെതിരെ ലോകനേതാക്കൾ രംഗത്ത് വരുമ്പോഴും വളരെ ആസുത്രിതമായി വളർത്തപ്പെട്ട ഇസ് ലാമോഫോബിയയുടെ സ്വാഭാവിക ഫലമാണ് കൂട്ടക്കൊല. സംഭവത്തിന്റെ പശ്ചാതലത്തിൽ ഇസ് ലാം വിരുദ്ധ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളും മാധ്യമങ്ങളും തയാറാവണം. ലോകത്ത് അപരവൽക്കരണത്തിന് വിധേയമായ ജനസമൂഹങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾ തയാറാവണം.

ന്യൂസിലാൻറ് കൂട്ടക്കൊലയ്‌ക്കെതിരെ പ്രതികരിക്കാത്ത ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇന്ത്യയിലും വർധിച്ചു വരുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ ഇസ്ലാം ഫോബിയക്കെതിരെ നിയമം നിർമിക്കാൻ സർക്കാർ സന്നദ്ധമാവേണ്ടതുണ്ട്.

 

Comment here