Ameer Updates

ഈദുൽ ഫിത്വർ സൗഹാർദപൂർണമായ സാമൂഹ്യ പുനർനിർമാണത്തിനുള്ള ആഹ്വാനം: എം ഐ അബ്ദുൽ അസീസ്

ജീവിതവിശുദ്ധിയാർജിച്ച് പരസ്പരസ്നേഹത്തിലും സൗഹാർദത്തിലുമധിഷ്ഠിതമായ സാമൂഹ്യപുനർനിർമാണത്തിനുള്ള അഹ്വാനമാണ് ഈദുൽ ഫിത്വർ നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് തന്റെ ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ദൈവത്തിന്റെ ഇച്ഛയ്ക്ക് പൂർണമായും വഴങ്ങാനുള്ള സന്നദ്ധതയാണ് ഒരുമാസം നീണ്ട റമദാൻ വ്രതത്തിലൂടെ വിശ്വാസി ആർജിക്കുന്നത്. സ്വന്തത്തേക്കാൾ കൂടുതലായി മറ്റുള്ളവരെയും നിരാലംബരും നിസ്സഹായരുമായവരെയും പരിഗണിക്കാനും ദേശീയവും വർഗീയവും വംശീയവുമായ വേർത്തിരിവുകൾക്കതീതമായി മനുഷ്യനെ ഒന്നായി കാണാൻ ചെറിയപെരുന്നാൾ നിർദേശിക്കുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന അസമാധാനത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷം ശക്തിപ്പെടുകയാണ്. വെറുപ്പും വിദ്വേഷവും നാടിനെ നശിപ്പിക്കും. ഈ സാഹചര്യത്തിൽ ആഘോഷങ്ങളെ പരസ്പരമുള്ള പങ്കുവെപ്പിന്റെയും ആലംബത്തിന്റെയും അവസരമാക്കി ഉപയോഗപ്പെടുത്താൻ സാധിക്കണം. പ്രതീക്ഷയോടെ മുന്നോട്ട പോകാൻ ആഘോഷങ്ങൾ നമുക്ക് കരുത്തേകുന്നുണ്ട്. മുഴുവൻ മലയാളികൾക്കും ഈദാംശസകൾ നേർന്ന അമീർ ലോകത്തെങ്ങുമുള്ള മർദിത ജനവിഭാഗത്തെ ആഘോഷങ്ങളിൽ ഓർക്കാനും അവർക്കായി പ്രാർഥിക്കാനും ആഹ്വനം ചെയ്തു

Comment here