2019-23 കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്ലാമി കേരള അമീറായി പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ എം ഐ അബ്ദുല്‍ അസീസ് വീണ്ടും നിയമിതനായി. കേരളത്തിലെ അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതിയുടെയും അഭിപ്രായമാരാഞ്ഞ ശേഷം അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയാണ് പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചത്.കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലും അമീറായിരുന്ന അബ്ദുല്‍ അസീസ് 22 വര്‍ഷമായി സംഘടനയുടെ കേന്ദ്ര പ്രതിനിധി സംഭാഗമാണ്. സംസ്ഥാന ഉപാധ്യക്ഷന്‍, മേഖലാ നാസിം ജില്ലാ പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സംഘടന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം എസ്.ഐ ഒ വിന്റെ സംസ്ഥാന പ്രസിഡണ്ട്, കേന്ദ്ര കൂടിയാലോചന സമിതി അംഗം എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചു. എടക്കര ഗവണ്മെന്റ് ഹൈസ്ക്കൂള്, തിരൂര്‍ക്കാട് ഇലാഹിയാ കോളജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. 58 കാരനായ അദ്ദേഹം മലപ്പുറം ജില്ലയിലെ എടക്കര നാരോക്കാവ് സ്വദേശിയാണ്
എം ഐ അബ്ദുല്‍ അസീസ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍
