അബ്ദുല്‍ ഹമീദ് വാണിയമ്പലം

സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍. സംഘാടകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ്. സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ്  സംസ്ഥാന പ്രസിഡന്റ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന കൂടിയാലോചന സമിതിയംഗം, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടേറെ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

1969 മെയ് 9 ന് മോയിന്‍ അഹ്മദ് കുട്ടി ഹാജിയുടെയും കോട്ടക്കൂത്ത് ഫാത്തിമയുടെയും മകനായി മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് ജനിച്ചു. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ ആര്‍ട്‌സ് ആന്റ് ഇസ്ലാമിക കോഴ്‌സ്, ദ്അവ കോഴ്‌സ് എന്നിവ പഠനം. ബി.എ, ബി.എഡ്. അറബികില്‍ ബിരുദാനന്തരബിരുദം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗം അബ്ദുസ്സലാം വാണിയമ്പലം സഹോദരനാണ്. ഭാര്യ: മുംതാസ് ബീഗം. മക്കള്‍: ഷിബിന്‍ റഹ്മാന്‍, അഫ്‌നാന്‍, അഹ്മദ് യാസീന്‍.