എം.ഐ. അബ്ദുല്‍ അസീസ്

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍. 

2015 മുതല്‍ 2019 വരെയുള്ള കാലയളവിലേക്കാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2015 വരെ സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. 1994 മുതല്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്. ജമാഅത്തെ ഇസ്ലാമിയുടെ മേഖലാ, ജില്ലാ തലങ്ങളിലും സാരഥ്യം വഹിച്ചിട്ടുണ്ട്. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്ഗനൈസേഷന്‍ (എസ്.ഐ.ഒ) സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ ഉന്നതാധികാര സമിതി പ്രസിഡന്റ്, മജ്ലിസുത്തഅ്‌ലീമുല്‍ ഇസ്‌ലാമി ചെയര്‍മാന്‍, ശാന്തപുരം മഹല്ല് ഖാദി മുതലായ സ്ഥാനങ്ങള്‍ വഹിക്കുന്നു. തിരൂര്‍ക്കാട് ഇലാഹിയ കോളജില്‍നിന്ന് അഫ്ദലുല്‍ ഉലമ പഠനം പൂര്‍ത്തിയാക്കി. 1995 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി.

കുടുംബം:

1961 ആഗസ്ത് 17 ാം തീയ്യതി ഇബ്രാഹിമിന്റെയും ഖദീജയുടെയും മകനായി നിലമ്പൂരിനടുത്ത് പാലേമാടില്‍ ജനനം. ഭാര്യ: ഷഹര്‍ബാനു. മക്കള്‍: അനസ് മന്‍സൂര്‍, അസ്ലം തൗഫീഖ്, അസ്മ ഹിബതുല്ല, അമീന്‍ അഹ്‌സന്‍, അഷ്ഫാഖ് അഹ്മദ്.