എം.കെ. മുഹമ്മദലി

സംഘാടകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി. സംസ്ഥാന ശൂറാ മെമ്പറും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി, അസി. അമീര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്റ്, എസ്.ഐ. ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
വ്യക്തിവിശേഷം: മര്‍ഹും പക്കര്‍ എം.കെ.യുടെയും ഖദീജയുടെയും മകനായി കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് 1961 ഏപ്രില്‍ 5 ന് ജനിച്ചു. അഫ്ദല്‍ ഉലമാ ബിരുദം നേടി. 1992 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: കെ.സുബൈദ. മക്കള്‍: സുഹൈല, നസീഫ്, നദീം.