ടി.കെ. ഹുസൈന്‍

സംഘാടകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാഗം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി, ജസ്റ്റീഷ്യ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍, ധര്‍മ ധാര ട്രസ്‌റ് സെക്രട്ടറി, എഫ്. ഡി.സി.എ (കേരള ചാപ്റ്റര്‍) സെക്രട്ടറി, ഇന്‍ഫാഖ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സംഗമം മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്, കാലിക്കറ്റ് ചാരിറ്റബിള്‍ ട്രസ്‌ററ് സെക്രട്ടറി,  എന്നീ ഉത്തരവാദിത്വങ്ങളും വഹിക്കുന്നുണ്ട്. സെന്‍ട്രല്‍ റപ്രസന്ററി മെമ്പര്‍, മലര്‍വാടി മാനേജര്‍, ജമാഅത്ത് സംസ്ഥാന അസി.സെക്രട്ടറി, കേരള മസ്ജിദ് കൌണ്‍സില്‍ സെക്രട്ടറി, കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി, ജനസേവന വകുപ്പ് സെക്രട്ടറി, ഇ.എം.എഫ് , മലര്‍വാടി ബാലസംഘം, തനിമ തുടങ്ങിയ വിങ്ങുകളുടെ സംസ്ഥാന രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ജിദ്ദയില്‍ നടന്ന ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ ത്രിദിന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വര്‍ക് ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ട്.

വ്യക്തിവിശേഷം: 1949 ജൂണ്‍ 1 ന് ടി.കെ. കോയക്കുട്ടിയുടെയും കദിയാമ്മുവിന്റെയും മകനായി ഫോര്‍ട്ടുകൊച്ചിയില്‍ ജനനം. വിദ്യാഭ്യാസം- ബി.എസ്.എസി, ഡിപ്‌ളോമ ഇന്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്. ഭാര്യ: കെ.എ. സഫിയ്യ. മക്കള്‍: ലബീബ ഹുസൈന്‍, ഹബീബ ഹുസൈന്‍. 1984 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി.