പി.പി. അബ്ദുറഹ്മാന്‍

കേന്ദ്ര പ്രതിനിധിസഭാംഗം, കേരള ശൂറ അംഗം, മേഖല നാസിം, പെരിങ്ങാടി ജംഇയ്യത്തുല്‍ ഫലാഹ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരള സംസ്ഥാന വഖഫ് ബോര്‍ഡ്, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

മതപണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമായ മര്‍ഹൂം വി. സി അഹ്മദ് കുട്ടി (മാഹി), കടുവാനത്ത് പുതിയ പുരയിലെ പരേതയായ റാബിയ (പെരിങ്ങാടി) എന്നിവരാണ് മാതാപിതാക്കള്‍.

ഭാര്യ: പെരിങ്ങാടിയിലെ അടിയലത്ത് സാജിദ. മക്കള്‍: നഈമ, സലീമ, ഡോ. അഫീഫ, ഡോ. റാബിയ, അബ്ദുല്‍ ഹസീബ്, അബ്ദുല്ല.

കുവൈത്ത് കേരള ഇസ്ലാമിക ഗ്രൂപ്പ്, യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ( 1982-97) എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എ.ഇ, ബഹ്‌റൈന്‍, സു.അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

വിദ്യാഭ്യാസം: ന്യൂ മാഹി എം.എം ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്( പ്രീ ഡിഗ്രി).
വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കുറിപ്പുകളും എഴുതാറുണ്ട്. 1992 ല്‍ ജമാഅത്തെ ഇസ് ലാമിയില്‍ അംഗമായി. 2005 മുതല്‍ കേരള ശൂറ അംഗമാണ്.