State News

നാഥാ ഇവര്‍ക്കായി നിന്റെ സഹായത്തിന്റെ തണലൊരുക്കണെ- പി. മുജീബ് റഹ്മാന്‍

‘കഴിഞ്ഞ ഏതാനും ദിവസങ്ങള്‍, പ്രളയം കേരളത്തെ പൂര്‍ണമായും കീഴടക്കി … ജീവന് വേണ്ടിയുള്ള നിലക്കാത്ത നിലവിളികള്‍ ..കുട്ടികളുള്‍പ്പടെ നൂറുകണക്കിനാളുകളുടെ ചേതനയറ്റ ശരീരങ്ങള്‍ …ഞെട്ടിക്കുന്ന ദുരന്തവാര്‍ത്തകള്‍..

അക്കൂട്ടത്തിലാണ് ചെങ്ങന്നൂരിലെ കൂട്ടമരണത്തെക്കുറിച്ച് ചിലമുന്നറിയിപ്പുകള്‍ വരുന്നത്…രക്ഷാപ്രവര്‍ത്തനം അസാധ്യമാകുന്നു, സുരക്ഷ സംവിധാനങ്ങളെല്ലാം പരാജയപ്പെടുന്നു..

ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിലെ പ്രിയ സുഹൃത്ത് ഉവൈസ് ഉള്‍പ്പടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ചെങ്ങന്നൂരിലേക്കു പുറപ്പെട്ടത്. ശക്തമായ ഒഴുക്കില്‍ സാഹസികമായ യാത്ര ..എങ്ങിനെയെങ്കിലും അവിടെയെത്തിയെ പറ്റൂവെന്ന ഉറച്ച തീരുമാനം ,പക്ഷെ ഏറെ മുന്നോട്ടുപോകാനവര്‍ക്കായില്ല ,ഒഴുക്കില്‍ പെട്ട തങ്ങളുടെ ബോട്ട് മരത്തിലിടിച്ചു തകര്‍ന്നു .ബോട്ട് തകര്‍ന്നതോടെ നടുക്കടലിലെന്ന പോലെ പ്രളയത്തിന് നടുവില്‍ ,ജീവന് വേണ്ടിയുള്ള പോരാട്ടം, മണിക്കൂറുകള്‍ക്ക് ശേഷം കരയണഞ്ഞു.

ശരീരം കരക്കണഞ്ഞപ്പോഴും മനസ്സ് പ്രളയക്കെടുതിയില്‍പെട്ട് നിലവിളിക്കുന്ന മനുഷ്യരോടൊപ്പമായിരുന്നു .അന്ന് വൈകുന്നേരമാണ് ചെങ്ങന്നൂര്‍ ങഘഅ സജി ചെറിയാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് , വീടുകള്‍ക്ക് മുകളിലൂടെയാണ് പുഴയൊഴുകുന്നതെന്നും 50000 പെരിവിടെ മരിക്കാന്‍ പോകുന്നുവെന്നും വിളിച്ചു പറഞ്ഞത്. എന്തുചെയ്യണമെന്നു ഒരുപിടിയുമില്ലാത്ത അവസ്ഥ. അപ്പോഴാണ്
വീണ്ടു ഒരു ശ്രമം കൂടി .?.

കഞണ പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ സെല്ലിലിരിക്കുമ്പോഴാണ് അന്വേഷണം ,തീര്‍ച്ചയായും, അവര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ശ്രമിക്കട്ടെ എന്നായിരുന്നു മറുപടി .ഇത്തവണ അവരുടെ ഇച്ഛാശക്തിക്കും പ്രാര്‍ഥനക്കും മുമ്പില്‍ പ്രളയം വഴിമാറി. അവര്‍ ചെങ്ങന്നൂരിലെത്തി ജീവിതത്തിന്റെ അവസാന മണിക്കൂറിലെ അവസാന നിമിഷങ്ങളിലെത്തിയ ഒരു ജനത. അവരില്‍ നിന്നും ആദ്യ വിവരം കിട്ടിയപ്പോള്‍ പ്രിയ സുഹൃത്ത് വെമൃൂശ യെ ഓടി വന്നിട്ട് പറഞ്ഞു. ‘നാളത്തേക്ക് ഡബിള്‍ ലിഴശില നാലു ബോട്ടു വേണം…അവിടെ ആളുകള്‍ മരിച്ചു വീഴുകയാണെന്ന് …’

പറഞ്ഞുതീര്‍ക്കാന്‍ ഷര്‍ക്കിക്കായില്ല . ..അപ്പോഴേക്കും അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു .പെട്ടെന്ന് നാല് ബോട്ട് …? പക്ഷെ .
എന്താവശ്യങ്ങളോടും സഹായഹസ്തം തുറന്നു വെച്ച കേരളം ഈ ആവശ്യവും തള്ളിയില്ല. പല ഭാഗത്തു നിന്നായി നാലു ബോട്ട് കിട്ടി .അപ്പോഴേക്കും കേരളത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും 30ഓളം കഞണ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തി.

പിന്നീട് എല്ലാം നാഥനില്‍ ഭാരമേല്പിച്ചു നാല് ബോട്ടുകളിലായി ചെങ്ങന്നൂരിലേക്ക്..
ദൈവം അവര്‍ക്ക് വഴിയൊരുക്കി ….
മാലാഖമാരെപ്പോലെ അവര്‍ ദുരന്തഭൂമിയിലെത്തി …..
അവരിപ്പോള്‍ ദുരന്ത ഭൂമിയില്‍ കര്‍മ്മനിരതരാണ്…
അഭിമാനിക്കുന്നു പ്രിയ യോദ്ധാക്കളെ നിങ്ങളുടെ പേരില്‍…

നാഥാ ഇവര്‍ക്കായി നിന്റെ സഹായത്തിന്റെ തണലൊരുക്കണെ…

ആമീന്‍