കോഴിക്കോട്: കഴിഞ്ഞ റമദാനില്‍ D4 മീഡിയയും മസ്കത്ത് കേരള ഇസ്ലാമിക് അസോസിയേഷനുമായി ചേര്‍ന്ന് നടത്തിയ ഓണ്‍ലൈവ് പ്രസ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനം കോഴിക്കോട് ലുലു മസ്ജിദില്‍ നടന്ന യുവജന സംഗമത്തില്‍ വെച്ച് തിരുവനന്തപുരം പാളയം പള്ളി ഇമാം വി പി സുഹൈബ് മൗലവി നിര്‍വഹിച്ചു.
വിജ്ഞാനമാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മനുഷ്യര്‍ പരസ്പരം വ്യത്യസ്ഥമാകുന്നതും വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. വിവരവും സംസ്കാരവും മനുഷ്യരില്‍ സന്നിവേശിപ്പിക്കുക എന്നതാണു പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യവും. പുതു തലമുറ വിവരവും വിവേകവും സംസ്കാരവും ഒന്നിച്ചു ചേര്‍ന്ന ഇസ്ലാമിക വ്യക്തിത്വങ്ങള്‍ ആകണമെന്ന് പാളയം പള്ളി ഇമാം വി പി സുഹൈബ് മൗലവി ഓര്‍മ്മിപ്പിച്ചു .
ജമാഅത്തെ ഇസ്ലാമി സിറ്റി ഏരിയ പ്രസിടന്റ്റ് ഫൈസല്‍ പൈങ്ങോട്ടായി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് അണ്ടത്തോട് സദസ്സിനു ഇസ്ലാം ഓണ്‍ലൈവ് പോര്‍ട്ടലിനെ പരിചയപ്പെടുത്തി. തൃശൂര്‍ സ്വദേശി സുബൈദയാണ് ഒന്നാം സമ്മാനത്തിനു അര്‍ഹമായത്. ലുഖ്മാന് രണ്ടാം സമ്മാനവും ഹൈരുന്നിസ മൂന്നാം സമ്മാനവും കരസ്ഥമാക്കി
Comment here