Feeder Organisation

ബൈത്തുസകാത്ത് കേരള പദ്ധതി വിതരണം

ബൈത്തുസകാത്ത് കേരളയുടെ വിവിധ പദ്ധതി വിതരണം കോഴിക്കോട് മെസ്സേജ് ഓഡിറ്റോറിയത്തിൽ നടന്നു. വ്യത്യസ്ത വിഭാഗത്തിൽപെട്ട 52 ഗുണഭോക്താക്കൾക്ക്‌ പദ്ധതി വിതരണം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. എ.പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.

ബൈത്തുസകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി, ജനസേവനം സെക്രട്ടറി റസാഖ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

Comment here