കണ്ണൂർ : ബാബരിവിധിയുമായി ബന്ധപ്പെട്ട് കതിരൂർ അഞ്ചാംമൈലിൽ പള്ളിക്ക് സമീപം ലഘുലേഖ വിതരണം ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ മർദ്ദിച്ച സി.പി.എം നടപടിയും, 153 എ വകുപ്പ് ചേർത്ത് കേസെടുത്ത പോലീസ് നടപടിയും പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.ബി.എം ഫർമീസ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാബരി വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്കെതിരെയും പോലീസ് 153 എ പ്രകാരം കേസെടുത്തിട്ടുണ്ട്. വിയോജിക്കാനുള്ള ജനാധിപത്യാവകാശത്തെ തടയുന്ന ഭരണകൂട ഭീകരത അനുവദിക്കാനാവില്ല. ബാബരിയുമായി ബന്ധപ്പെട്ട വിധിയില്‍ വിവിധ തരത്തില്‍ വിയോജിപ്പുകളുള്ള ധാരാളമാളുകളിവിടെയുണ്ട്. പലരും അത് വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അതെല്ലാം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് വാദിച്ച് അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേസുകള്‍ ഉടനെ പിന്‍വലിക്കണം.
സി.പി.എം ശക്തി കേന്ദ്രങ്ങളിൽ പ്രതിസ്വരങ്ങളെ കായികമായി നേരിടുന്ന പ്രവണത നേരത്തെ തന്നെ ജില്ലയിൽ വ്യാപകമാണ്. ഇപ്പോൾ പോലീസിനെ ഉപയോഗിച്ച് ഗുരുതരമായ വകുപ്പുകൾ ചാർത്തി മറുശബ്ദങ്ങളെ നേരിടുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. നിലപാടുകൾ തമ്മിലുള്ള സംവാദങ്ങൾ ഭയക്കുന്നവരാണ് ആയുധം കൊണ്ടും അധികാരം കൊണ്ടും ആശയങ്ങളെ നേരിടുന്നത്.
ബാബരി വിഷയത്തിൽ സി.പി.എം കേന്ദ്ര നേതാക്കൾ വരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അണികളും ഇടത് സർക്കാറും ബാബരി സംവാദങ്ങളെ തല്ലിയൊതുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ബാബരി ലഘുലേഖ വിതരണം ചെയ്തവർക്കെതിരെയുള്ള കേസ്: സി.പി.എം പിന്തുണയിൽ പോലീസ് വേട്ട: സോളിഡാരിറ്റി

Comment here