കൊച്ചി: എൻ.ആർ.സിക്കും സി.എ.എക്കുമെതിരെ രാജ്യത്ത് അലയടിച്ചു കൊണ്ടിരിക്കുന്ന
പ്രക്ഷോഭങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ്
എം.എൽ.എ അഭിപ്രായപ്പെട്ടു. സി.എ.എ യും എൻ.ആർ.സി യും പിൻവലിക്കുക, എൻ.പി.ആർ
നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ സമിതി
സംഘടിപ്പിച്ച പൗരത്വ സമരയാത്ര വൈപ്പിൻ ഗോശ്രീ കവലയിൽ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻഗാമികളായ രാഷ്ട്ര ശിൽപ്പികൾ ദീർഘവീക്ഷണത്തോടെ
നിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായ പ്രവർത്തികളാണ്
കേന്ദ്ര സർക്കാർ നടത്തുന്നത്. പൗരൻമാരെ സംരക്ഷിക്കുന്നതിന് പകരം തമ്മിലടിപ്പിക്കുകയാണ്
ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എം.കെ.അബൂബക്കർ
ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. പുതുവൈപ്പ് സമരസമിതി കൺവീനർ ജയഘോഷ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് റഫീഖാ ജലീൽ എന്നിവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ എസ്.എം.സൈനുദ്ദീൻ സ്വാഗതവും ജമാഅത്തെ ഇസ്ലാമി വൈപ്പിൻ ഏരിയാ പ്രസിഡന്റ്
പി.എ.അബ്ദുൽ ജലാൽ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.കെ.സലീം
ജാഥാ കോഡിനേറ്റർ എം.കെ.ജമാലുദ്ദീൻ, ജാഥാംഗങ്ങളായ ജമാൽ അസ്ഹരി ,ടി.കെ.അബ്ദുൽ സലാം,
കെ.എച്ച ് സദഖത്ത്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ജസീല, എസ്.എെ.ഒ
ജില്ലാ പ്രസിഡന്റ് ഇസ്ഹാഖ് അസ്ഹരി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷഫീഖ് തുടങ്ങിയവർ
നേതൃത്വം നൽകി. ആലുവ അസ്ഹറുൽ ഉലൂം കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച
തനിയാവർത്തനം എന്ന തെരുവു നാടകം സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.
എടവനക്കാട ്, പറവൂർ ടൗൺ, വെടിമറ, മാളികംപീടിക, ആലുവ ബാങ്ക് കവല, കുന്നത്തേരി
എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി കുട്ടമശ്ശേരിയിൽ സമാപിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ എടവനക്കാട് മഹല്ല് ഖത്തീബ് മുഹ1⁄2ദ് സലീം നദ്വി, പറവൂർ മുനിസി ̧ ചെയർമാൻ ഡി. രാജ് കുമാർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവർ പ്രസംഗിച്ചു. പൗരത്വ സമരയാത്ര നാളെ (ജനുവരി 29, ബുധൻ) ശ്രീമൂലനഗരത്ത് നിന്ന് ആരംഭിച്ച് മാറമ്പള്ളി, പെരുമ്പാവൂർ, നെല്ലിക്കുഴി, കോതമംഗലം, അടിവാട്, മൂവാറ്റുപുഴ, പട്ടിമറ്റം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പെരിങ്ങാലയിൽ സമാപിക്കും.