തിരൂരങ്ങാടി : കഴിഞ്ഞ പ്രളയത്തിൽ വീട് ഭാഗികമായി തകർന്ന് വാസ്യയോഗമല്ലാതിരുന്നമുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തേടത്ത് അബ്ദുല്ലയുടെ വീട് പീപ്പിൾ ഫൗണ്ടേഷൻ പുനർ നിർമ്മിച്ച് നൽകി. തകർന്ന വീട്ടിൽ അന്തിയുറങ്ങാനാവാതെ കിടത്തിണ്ണയിൽ അന്തിയുറങ്ങുന്ന അബ്ദുല്ലയുടെ ദുരിത പൂർണ്ണമായ ജീവിതത്തെ കുറിച്ച് രണ്ട് മാസങ്ങൾക്ക് മുമ്പ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത വാർത്ത ശ്രദ്ധയിൽപെട്ട പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ വീടിന്റെ പുനർ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മുന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അൻവർ സാദാത്ത് അബ്ദുല്ലക്ക് നൽക്കി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി പരപ്പനങ്ങാടി ഏരിയ പ്രസിഡണ്ട് പി.കെ. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു, പാറക്കടവ് യു.പി.സ്ക്കൂൾ പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുൽ ഗഫൂർ, നന്മ റസിഡൻസ് അസോഷിയേൻ പ്രതിനിധി അബ്ദുൽ മജീദ് പാറക്കടവ്, മലബാർ ക്ലബ് പ്രസിഡണ്ട് സലീം എന്നിവർ ആസംശകൾ നേർന്നു. ഏരിയ പീപ്പിൾസ് ഫൗണ്ടേഷൻ കോഡിനേറ്റർ ഷൗക്കത്ത് മാഷ് ഉള്ളണം സ്വാഗതവും, സെക്രട്ടറി മുസ്തഫാ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
അബ്ദുള്ളക്ക് തണലേകി പീപ്പിൾസ് ഫൗണ്ടേഷൻ

Comment here