ന്യൂഡൽഹി: ഡൽഹി വംശീയ അതിക്രമങ്ങളിലെ ഇരകളോടുള്ള പോലീസിന്റെ സമീപനത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്. പ്രതികളെ രക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് സമീപനം ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി മാലിക് മുഅതസിം ഖാൻ അറിയിച്ചു.
പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കുകയും പകരം അവർക്കുമേൽ കുറ്റം ചുമത്തുകയും ചെയ്യുന്നതുകാരണം ഇരകളിൽ ഭീതിയുടെ മാനസികാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.
വർഗീയ വാദികൾ കത്തിച്ച സ്വകാര്യ സ്കൂളിന്റെ ഉടമയെ അറസ്റ്റ് ചെയ്ത സ്കൂൾ മുദ്ര വെച്ചിരിക്കുകയാണ്. കത്തിച്ച പള്ളികളുടെ മുതവല്ലിമാരെയും പ്രതികളെന്ന നിലയിൽ പോലീസ് കൈകാര്യം ചെയ്യുകയാണ്. കലാപവും അക്രമവുമായി ഒരു ബന്ധവുമില്ലാത്ത നിരവധിപേരെ തടവിലാക്കുകയും ചെയ്ത സാഹചര്യത്തിൽ ഹേബിയസ് കോർപ്പസുമായി ഡൽഹിഹൈക്കോടതിയെ സമീപിക്കുമെന്ന് മുഅതസിം ഖാൻ കൂട്ടിച്ചേർത്തു.
Comment here