ന്യൂഡൽഹി: ഡൽഹി വർഗീയ ആക്രമണത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും പങ്കാളികളാക്കി 10 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് രൂപം നൽകി. തകർക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനും ഭവനങ്ങളുടെ പുനർനിർമാണത്തിനുമുള്ള പദ്ധതികൾ വഖഫ് ബോർഡിെൻറയും ഡൽഹി സർക്കാറിെൻറയും സഹകരണം ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുക.
50 ഭവനങ്ങളുെട നിർമാണം, 150 ഭവനങ്ങളുടെ പുനരുദ്ധാരണം, പൂർണമായും ചാമ്പലാക്കുകയോ തകർക്കുകയോ ചെയ്ത 50 വാണിജ്യസ്ഥാപനങ്ങളുടെ പുനഃസ്ഥാപനം, ഭാഗികമായി തകർക്കപ്പെട്ട 100 കടകളുടെ പുനരുദ്ധാരണം, കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്ത 150 ഷോപ്പുകളുടെയും ഷോറൂമുകളുടെയും സ്റ്റോക്ക് ഒരുക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അക്രമികൾ കത്തിച്ച മുസ്തഫാബാദിലെ അരുൺ പബ്ലിക് സ്കൂളിെൻറ പുനരുദ്ധാരണവും ജമാഅത്ത് ഏെറ്റടുത്തു.ഇതുകൂടാതെ ജീവിതായോധന മാർഗമെന്ന നിലയിൽ 50 കുടുംബങ്ങൾക്ക് ഒാേട്ടാറിക്ഷകളും 100 കുടുംബങ്ങൾക്ക് ഇ- റിക്ഷകളും 100 കുടുംബങ്ങൾക്ക് സൈക്കിൾ റിക്ഷകളും 100 കുടുംബങ്ങൾക്ക് ഉന്തുവണ്ടികളും 50 കുടുംബങ്ങൾക്ക് പെട്ടിക്കടകളും നൽകും.
20 കുടുംബങ്ങൾക്ക് കമേഴ്സ്യൽ വാഹനങ്ങൾ, 10 കുടുംബങ്ങൾക്ക് ചെറിയ ചരക്കുവണ്ടികൾ, അഞ്ച് കുടുംബങ്ങൾക്ക് ഇടത്തരം ചരക്കുവണ്ടികൾ എന്നിവയും നൽകും. 50 വിധവകൾക്ക് ബത്തയും 100 അനാഥകൾക്ക് സ്കോളർഷിപ്പും നൽകും. 500 കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. പരിക്കേറ്റ 60 പേരുടെ ചികിത്സ ഏറ്റെടുത്തതിൽ 10 പേരുടെ നില ഗുരുതരമായിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിൽ ഇതിനകം പൂർത്തിയാക്കിയ പ്രാഥമിക സർവേയുടെ അടിസ്ഥാനത്തിലാണ് 10 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ‘മാധ്യമ’ത്തോടു പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സർക്കാർ പദ്ധതികളുടെ ഗുണം ഇരകൾക്ക് ലഭിക്കുന്നതിനാവശ്യമായ സാേങ്കതികവും നിയമപരവുമായ സഹായം വിഷൻ 2026ന് കീഴിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒാഫ് സിവിൽ റൈറ്റ്സ് നൽകിക്കൊണ്ടിരിക്കുന്നുണ്ട്. അൽശിഫ മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് കീഴിലുള്ള സഞ്ചരിക്കുന്ന ആശുപത്രി ദിവസേന 200ഒാളം പേർക്ക് വിവിധ ഗലികളിൽ സൗജന്യ പരിശോധനയും ചികിത്സയും തുടരുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് ഒാഖ്ലയിലെ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുന്നുണ്ടെന്നും ആരിഫലി കൂട്ടിച്ചേർത്തു.
Comment here