കോഴിക്കോട്: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയും ബീവ്റേജ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചുപൂട്ടാൻ സർക്കാർ തയ്യാറാകാതിരുന്നാൽ ഉണ്ടാവുന്ന സാമൂഹ്യ ദുരന്തങ്ങൾക്ക് സർക്കാർ ഉത്തരവാദിയാകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് മുന്നറിയിപ്പ് നൽകി.
സാമൂഹ്യ വ്യാപനത്തെ തടയാൻ വിദ്യാലയങ്ങൾ അടച്ചിടുകയും ആരാധനാലയങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുജന സമ്പർക്കങ്ങൾ പരമാവധി കുറക്കാൻ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിൽ ബീവറേജുകളും ബാറുകളും അടക്കാതിരിക്കുന്നത് കേരള ജനതയോട് കാണിക്കുന്ന കടുത്ത ദ്രോഹമാണ്. ഇക്കാര്യത്തിൽ സർക്കാർ അമാന്തം കാണിക്കുന്നത് ഒരു കാരണവശാലും ന്യായീകരണം അർഹിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
Comment here