കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ സർക്കാറിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പുതിയ സാഹചര്യത്തിൽ പ്രവാസികളുടെ പ്രശ്നം മുഖ്യമായി കണ്ടുകൊണ്ട് പള്ളികളടക്കമുള്ള സംവിധാനങ്ങളെല്ലാം അവരുടെ കോറൻ്റൈൻ ഇടങ്ങളാക്കി വികസിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ പ്രവാസികളുടെ ഐസ്വലേഷൻ സൗകര്യത്തിന് തുറന്നുകൊടുക്കും -എം.ഐ.അബ്ദുൽ അസീസ്
