കോഴിക്കോട്: ലോക പുസ്തക ദിനത്തില്‍ ഐ.പി.എച്ച് പുസ്തകങ്ങളുടെ ആമസോൺ കിന്റൽ എഡിഷൻ ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വിടി അബ്ദുള്ള കോയ തങ്ങൾ പ്രകാശനം ചെയ്തു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിലെ സൂറ മുഹമ്മദിന്റെ വാക്കര്ത്ഥത്തോടു കൂടിയ പരിഭാഷയും വ്യാഖ്യാനവും, പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ ഗഫൂറിന്റെ റമദാന് മഴ എന്നീ രണ്ട് പുതിയ പുസ്തകങ്ങളുടെ കിന്റല്‍ എഡിഷൻ പുറത്തിറക്കി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
മുഹമ്മദലിയുടെ ആത്മകഥയായ പൂമ്പാറ്റയുടെ ആത്മാവ്, കെ.ടി ഹുസൈന്റെ ഇന്ത്യയുടെ സാമൂഹികരൂപീകരണവും മുസ്ലിംകളും, ഹാരിസ് ബശീറിന്റെ ആര് എസ് എസ് ഒരു വിമര്‍ശന വായന, വാണിദാസ് എളയാവൂരിന്റെ ഖുര്‍ആനു മുന്നില്‍ വിനയാന്വിതം, ഖുറം മുറാദിന്റെ ഖുര്‍ആനിലേക്കുള്ള പാത, കെ. സി അബ്ദുല്ല മൗലവിയുടെ നോമ്പിന്റെ ചെതന്യം, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ബഹുഭാര്യത്വം തുടങ്ങിയ പത്തിലധികം ഐ.പി.എച്ച് പുസ്തകങ്ങളുടെ കിന്റല്‍ എഡിഷനും ലഭ്യമായിരിക്കും.
ഐ.പി.എച്ചിന്റെ എല്ലാ പുസ്തകങ്ങളുടെയും ഡിജിറ്റല്‍ എഡിഷൻ ഞൊടിയിടയില്‍ ബുക്ക് ഷെല്‍ഫിലെത്തുന്ന വിധത്തിലുള്ള ഐ.പി.എച്ച് ആപ്പു ഉടനെ പുറത്തിറങ്ങുമെന്നു മാനേജര്‍ സിറാജുദീൻ പ്രകാശന ചടങ്ങിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
റമദാൻ മഴ https://amzn.to/2VuMetd
സൂറ : മുഹമ്മദ് https://amzn.to/3bue0vq