State News

സഫറുൽ ഇസ്‌ലാം ഖാനെതിരായ നടപടി: പ്രതിഷേധം ശക്തമാക്കുക – മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ

കോഴിക്കോട്: ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ചെയർമാനും ഭരണഘടനാ വിദഗ്ധനും അക്കാദമിഷ്യനുമായ ഡോ. സഫറുൽ ഇസ്‌ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെയും വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്നതിനെതിരെയും രാജ്യമൊന്നടങ്കം പ്രതിഷേധം ശക്തമാകണമെന്ന് മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെയും ഇസ്‌ലാമോഫോബിയക്കെതിരെയും ശക്തിയായി പ്രതികരിച്ച വ്യക്തിയാണ് സഫറുൽ ഇസ്‌ലാം ഖാൻ. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് വിഷയങ്ങളിൽ സമയോചിത ഇടപെടലുകൾ നടത്തിയതും സംഘ്പരിവാറിനെതിരെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രംഗത്തു വന്നതുമാണ് ഇപ്പോഴത്തെ ഭരണകൂട നടപടിക്ക് കാരണം. ഒരു കൂട്ടം മാധ്യമങ്ങളും കേന്ദ്ര ഭരണകൂടത്തിൻ്റെ ഔദ്യോഗിക ഭാഷ്യങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള പ്രചാരണങ്ങൾ നടത്തുന്നു. കൊറോണയുടെ ഭീതിതമായ അന്തരീക്ഷത്തിൽ രൂപപ്പെട്ട ലോക്ഡൗണിൻ്റെ മറപിടിച്ച് ഫാഷിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. വിയോജിപ്പിൻ്റേയും വിമർശനത്തിൻ്റേയും നേരിയ ശബ്ദം പോലും ഉൾകൊള്ളാനുള്ള വിശാലത ഫാഷിസത്തിനില്ല എന്നതിൻ്റെ തെളിവുകൂടിയാണ് സഫറുൽ ഇസ്‌ലാം ഖാനെതിരെയുള്ള നടപടി. ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിച്ച ആശങ്കയ്ക്കപ്പുറമൊന്നും സഫറുൽ ഇസ്‌ലാം ഖാൻ്റെ വിവാദമായ ഫേസ് ബുക്ക് കുറിപ്പിലില്ല.
മുസ്‌ലിം സമുദായത്തിലെ നേതാക്കൾക്കെതിരെ അന്യായമായ കേസുകളെടുത്തും തെറ്റായ പ്രചാരണം നടത്തിയും ഇസ്‌ലാമോഫോബിയക്ക് ശക്തിപകരുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. അതിനാൽ ഭരണഘടനയുടെ അന്തസത്തയും മതനിരപേക്ഷ മൂല്യങ്ങളും അട്ടിമറിക്കുന്ന വർഗീയ ഫാഷിസത്തിനെതിരെ കക്ഷി, രാഷ്ട്രീയ, സമുദായ ഭേദമില്ലാതെ എല്ലാവരും പ്രതിഷേധിക്കണമെന്ന് സംയുക്ത പ്രസ്താവന ആഹ്വാനം ചെയ്യുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ

കെ. മുരളീധരൻ എം.പി
രാജ്മോഹൻ ഉണ്ണിത്താൻ എം.പി
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി
എൻ.കെ. പ്രേമചന്ദ്രൻ എം.പി
ടി.എൻ. പ്രതാപൻ എം.പി
ഹൈബി ഈഡൻ എം.പി
വി.ഡി. സതീഷൻ എം.എൽ.എ
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
എം.ഐ.അബ്ദുൽ അസീസ്
ടി.പി.അബ്ദുല്ലക്കോയ മദനി
സി.പി. ഉമർ സുല്ലമി
തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി
കുഞ്ഞിമുഹമ്മദ് പറപ്പൂർ
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
മൗലാനാ അബ്ദുശ്ശുക്കൂർ ഖാസിമി
വി.എച്ച്. അലിയാർ ഖാസിമി
വി.പി. സുഹൈബ് മൗലവി
റവ: യൂജിൻ പെരേര
ഡോ. കെ.എൻ.പണിക്കർ
സച്ചിദാനന്ദൻ
ബി.ആർ.പി. ഭാസ്കർ
കെ. വേണു
പി.സുരേന്ദ്രൻ
ഡോ.ബി.രാജീവൻ
ഭാസുരേന്ദ്രബാബു
സി.പി.ജോൺ
ഒ.അബ്ദു റഹ്മാൻ
ഡോ.ഹുസൈൻ മടവൂർ
ഗ്രോ വാസു
കെ. അംബുജാക്ഷൻ
പി.മുജീബ് റഹ്മാൻ
ഡോ.ജെ. ദേവിക
ഡോ.സെബാസ്റ്റ്യൻ പോൾ
അപ്പുക്കുട്ടൻ വള്ളിക്കുന്ന്
കെ.കെ. കൊച്ച്
ഹമീദ് വാണിയമ്പലം
പി.കെ. പാറക്കടവ്
കെ.ഇ.എൻ
സുനിൽ പി. ഇളയിടം
സി.എൽ.തോമസ്
ഡോ. പി.കെ.പോക്കർ
ശൈഖ് മുഹമ്മദ് കാരക്കുന്ന്
എൻ.എം. പിയേഴ്സൺ
സി.എസ്. ചന്ദ്രിക
എൻ.പി.ചെക്കുട്ടി
ഡോ. യാസീൻ അഷ്റഫ്
സണ്ണി എം. കപിക്കാട്
എ.സജീവൻ
കെ.കെ.ബാബുരാജ്
കെ.പി.ശശി
ഗോപാൽ മേനോൻ
ആദം അയ്യൂബ്