പാലക്കാട് : സർക്കാറുകളോടെത്ത് സന്നദ്ധ സംഘടനകളും യോജിച്ച് പ്രവർത്തികേണ്ട സന്ദർഭമാണ് ഇപ്പോൾ കേരളത്തിൽ എന്ന് ബഹു. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ബൈത്തുസക്കാത്ത് കേരളയുടെ ഈ വർഷത്തെ വിവിധ പദ്ധതികൾക്കുള്ള ജില്ലാ തല സഹായ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈത്തുസക്കാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം അബ്ദുൽ ഹഖീം നദ്വി, മിനാർ ഗ്രൂപ്പ് എം ഡി മുഹമ്മദ് ശാഫി, ജില്ല പ്രസിഡണ്ട് ബഷീർ ഹസ്സൻ നദ്വി, ജില്ലാ കോഡിനേറ്റർ അബ്ദുസലാം എന്നിവർ സംബന്ധിച്ചു.
#KKrishnanKutty #BaithuzzakathKerala