Ameer UpdatesKannur

പ്രതിസന്ധികളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവരാണ് കാലത്തെ അതിജയിക്കുക ജമാഅത്ത് അമീർ

കണ്ണൂർ: ജീവിത പ്രതിസന്ധികൾ എല്ലാ കാലത്തും ദേശത്തും വ്യക്തിക്കും ഉണ്ടാവുന്നതാണെന്നും അവയെ ക്രിയാത്മകമായി നേരിടുന്നവർ മാത്രമേ കാലത്തെ അതിജയിക്കുകയുള്ളുവെന്നും ജമാഅത്തെഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ സമിതി ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽ നടത്തിയ ഓൺലൈൻ പ്രവർത്തക സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അമീർ.
വ്യക്തി ജീവിതത്തിലും സാമൂഹിക രംഗത്തും ഒട്ടേറെ കരുതലുകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നെതന്ന് അമീർ ഉണർത്തി. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ജാഗ്രത ആവശ്യപ്പെടുന്നത് മനുഷ്യെൻറ നിലനിൽപുമായി ബന്ധപ്പെട്ട ഏകത്വമായി തീരുകയാണ്. ദൈവത്തിെൻറ ഏകത്വവും മനുഷ്യെൻറ ഏകത്വവും ഒരു മഹാമാരിയുടെ വേഷത്തിൽ ഒന്നിച്ചിരിക്കുകയാണ്. മനുഷ്യെൻറ അഹന്തയും ധിക്കാരവുമെല്ലാം ഇവിടെ തോറ്റുപോയിരിക്കുന്നു. ഭൗതിക ജീവിതം താൽകാലികമാണെന്ന ബോധം വളർത്തപ്പെട്ടവർക്ക് ഈ പ്രതിസന്ധിയിൽ വേവലാതിയില്ല. കാരണം, മറ്റൊരു ലോകത്തെക്കുറിച്ച പ്രതീക്ഷയുള്ളവരാണവർ. സത്യവിശ്വാസികൾ ഈ ആത്മീയ തലം കൂടുതൽ അരക്കിട്ടുറപ്പിക്കണം.
പൗരത്വ വിഷയത്തിൽ മുസ്ലിംകളെ നിരന്തരം വേട്ടയാടുന്ന നടപടികൾക്ക് കോവിഡ് പ്രതിസന്ധിയെ മറയാക്കുന്ന നീചമായ നീക്കമാണ് ഭരണകൂടം തുടരുന്നതെന്ന് അമീർ ചൂണ്ടികാട്ടി. സേച്ഛാധിപതികളുടെ ചരിത്രത്തിലെ പതനങ്ങൾ ഇവർ മനസ്സിലാക്കണം. ഏത് പ്രതിസന്ധിയിലും പ്രതീക്ഷിക്കാവുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ശീലമാണ് സത്യവിശ്വാസികൾ വളർത്തേണ്ടത്. ക്ഷാമത്തിെൻറ കാലമാണിത്. നല്ല കരുതൽ വേണം. ചിലവുകൾ ക്രമീകരിക്കണം.ധുർത്തും ദുർവ്യയവും ഉണ്ടാവരുത്. സ്വന്തം ആവശ്യങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേററി കൊടുക്കുകയും ചെയ്യുന്ന സേവകരാവണം സത്യപ്രബോധകർ. ദൈവബോധം സാമൂഹിക ബോധം കൂടിയാണ്. സാമൂഹിക പ്രവർത്തനത്തെ രാഷ്ട്രീയമായും രാഷ്ട്രീയത്തെ സാമൂഹിക ബോധമായും പ്രസരിപ്പിക്കുന്നവരാണ് പ്രബോധകർ. ഇത് മറ്റാർക്കുമില്ലാത്ത ഗുണമാണ്. അത് കൊണ്ടാണ് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്ക് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ക്രിയാത്മക പ്രസ്ഥാനത്തോട് അനിഷ്ടം തോന്നുന്നത്. ജമാഅത്തെ ഇസ്ലാമിയും അതിെൻറ അനുബന്ധ സ്ഥാപനങ്ങളും കോവിഡ് കാലത്തും പ്രളയത്തിലും നിർവഹിച്ച ദുരിതാശ്വാസ സംരംഭങ്ങൾ സേവന സമർപ്പണത്തിെൻറ മാതൃകകളാണ്. ഈ ആത്മസമർപ്പണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അമീർ ഉണർത്തി.
കൺവൻഷനുകളിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. ജമാഅത്ത് സംസ്ഥാന ജനറർ സെക്രട്ടറി വി.ടി.അബ ്ദുല്ലക്കോയ തങ്ങൾ, അസി.അമീർ മുജീബ്റഹ്മാൻ, സെക്രട്ടറിമാരായ എം.കെ.മുഹമ്മദലി, ശിഹാബ്പൂക്കോട്ടൂർ എന്നിവർ വിവിധ ഏരിയാ സെഷനുകൾ ഉദ്ഘാടനം ചെയ്തു. മേഖലാ നാസിം യു.പി.സിദ്ദീഖ് മാസ്റ്റർ, ജമാഅത്തെഇസ്ലാമി ജില്ലാ വനിതവിഭാഗം പ്രസിഡൻറ് നിഷാദ ഇംതിയാസ്,ജമാഅത്തെഇസ്ലാമി ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.മുഹമ്മദലി, സി.പി.ഹാരിസ്, വനിതാ ജില്ലാ സമിതി അംഗങ്ങളായ കെ.എൻ.സുലൈഖ, പി.ടി.പി.സാജിദ, ജമാഅത്തെഇസ്ലാമി ഏരിയാ പ്രസിഡൻറുമാരായ കെ.കെ.അസ്ലം, മുനീർജമാൽ, എം.അബ്ദുൽനാസർ, അബ്ദുൽസലാം മാസ്റ്റർ, സി.അലി, കെ.അബ്ദുൽറഷീദ്, കെ.മുഹമ്മദ് ഹനീഫ്, അബ്ദുറഹീം, സി.എൻ.കെ.നാസർ, ജലാൽഖാൻ, പി.വി.ഹസ്സൻകുട്ടി, മുസ്തഫ ഇബ്രാഹിം, യു.വി.സുബൈദ, മുഹമ്മദ്റഫീഖ് , ഷബീർഅഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.