Idukki

കോവിഡും അതിജീവനവും: ഓൺലൈൻ വനിതാ സംഗമം നടത്തി

തൊടുപുഴ: ജമാഅത്തെ ഇസ്‌ലാമി ഇടുക്കി വനിതാ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കോവിടും അതിജീവനവും എന്ന പ്രമേയത്തിൽ ഓൺലൈൻ വനിതാ സംഗമം സംഘടിപ്പിച്ചു. ജില്ലാ സമിതി അംഗം റാഷിത വണ്ണപ്പുറം ആധ്യക്ഷം വഹിച്ച യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ ഇടുക്കി ജില്ലാ പ്രസിഡന്റ് ആയിഷ ബാവ ഉത്ഘാടനം നിർവഹിച്ചു. സാമൂഹ്യ സുരക്ഷിതത്വത്തിന് ശാരീരിക അകലം പാലിക്കുമ്പോഴും മാനസിക ഐക്യത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കുവാൻ ഇത്തരം ഓണ്ലൈന് സംഗമങ്ങൾ വലിയ പങ്കു വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയിലെ ജൈവീകതയെ ജീവിതത്തോട് ചേർത്തു വെച്ചു മാത്രമേ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിലവിൽ സാധിക്കുകയുള്ളു. കോവിഡിന്‌ മുൻപിൽ നിസ്സഹായതയോടെ കീഴടങ്ങാനല്ല, ഈ നിമിഷങ്ങളെയും അതിജീവിക്കുവാനാണ് പ്രകൃതി കോവിഡിലൂടെ നമ്മോട് ആവശ്യപ്പെടുന്നതെന്നു വിഷയാവതരണം നടത്തിയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോക്ടർ നസിയ ഹസ്സൻ പറഞ്ഞു.
ശാസ്ത്രീയ ഇടപെടലുകളിലൂടെ ക്രമേണ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപെടേണ്ട രോഗമാണ് കോവിഡ് 19.ആരോഗ്യപ്രവർത്തകരുടെ നിയന്ത്രണ നിർദ്ദേശങ്ങൾ പാലിച്ചും, വ്യക്തികൾ ശ്രദ്ധാപൂർവം നടത്തുന്ന ജാഗ്രതാ നടപടികളിലൂടെയും കോവിഡ് മനുഷ്യർക്ക് മുൻപിൽ കീഴടങ്ങും എന്ന് ബോധവൽക്കരണ ക്ലാസ്സ് നടത്തിയ കൗണ്സെല്ലിങ് ഫിസിയോളജിസ്ററ് സുഷി ഷർജൈൻ പറഞ്ഞു. സൈറ അലിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.
സജീന ഹലീം സ്വാഗതവും സംസ്ഥാന സമിതിയംഗം സൽമത്ത് വി.കെ സമാപനവും നടത്തി.

Comment here