Quran Study CentreState News

തൻമിയ കോഴ്സിൻ്റെ പ്രഖ്യാപനം നിർവഹിച്ചു

കോഴിക്കോട് : ഖുർആൻ സ്റ്റഡി സെൻ്റർ കേരളക്ക് കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല ഹോം ലേണിംഗ് കോഴ്സിൻ്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. തൻമിയ എന്ന പേരിലറിയപ്പെടുന്ന കോഴ്സിൻ്റെ കാലാവധി മൂന്നു മാസമായിരിക്കും. ഖുർആൻ, ഹദീസ്, വിശ്വാസം, ഫിഖ്ഹ്, ചരിത്രം തുടങ്ങി ഇസ്ലാമിക വിജ്ഞാനങ്ങളെ കുറിച്ച് സാധാരണക്കാരിൽ അറിവ് വളർത്തിയെടുക്കുക എന്നതാണ് കോഴ്സിൻ്റെ ലക്ഷ്യം. പ്രായഭേദമെന്യേ എല്ലാവർക്കും സ്വന്തമായി പഠിക്കാവുന്ന ലളിതമായ സിലബസാണ് കോഴ്സിൽ അവലംബിക്കുന്നത്. കോഴ്സിൻ്റെ അവസാനത്തിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ 40 ശതമാനം മാർക്ക് നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി എം.കെ മുഹമ്മദലി ഖുർആൻ സ്റ്റഡി സെൻ്റർ കേരള ഡയറക്ടർ ശിഹാബ് പൂക്കോട്ടൂർ, കോഡിനേറ്റർ മലിക് ഷഹബാസ് എന്നിവർ പങ്കെടുത്തു.

കോഴ്സിന്റെ സിലബസ്
(1)ഖുർആൻ:
ഫാതിഹ ,അന്നാസ് മുതൽ അൽഖാരിഅ വരെ. (ഖുർആൻ പഠനം – ഖുർആൻ സ്റ്റഡീസെന്റർ)
ഇസ്രാഅ്‌: 23-38 (തഫ്ഹീം)
(2) ഹദീസ് : ഇമാം നവവിയുടെ 40 ഹദീസുകളിൽ ആദ്യത്തെ 20 ഹദീസുകൾ(IPH)
(3)ചരിത്രം : നബിയുടെ ജീവിതം. (വിവ: വി.എ.കബീർ-IPH).
(4) ഫിഖ്ഹ്: നമസ്കാരം.അബുൽ ജലാൽ മൗലവി. (IPH)
(5) അഖീദ: ഇസ്ലാമിക പാഠങ്ങൾ (അദ്ധ്യായങ്ങൾ 1, 2, 3 ) അബു സലീം അബുൽ ഹയ്യ് (IPH )

Comment here