State News

സമൂഹത്തിൽ വിമർശനാത്മക ചിന്ത വളരണം: പ്രൊഫ. സൽമാൻ സയ്യിദ്

കോഴിക്കോട്: മുസ് ലിം സമൂഹത്തിൽ വിമർശനാത്മക ചിന്ത വളർന്നു വരേണ്ടതുണ്ടെന്നും ചരിത്രത്തെ ആ കണ്ണിലൂടെ വായിക്കുമ്പോഴാണ് പുതുകാലത്തിന്നു വേണ്ട മൂല്യങ്ങൾ കണ്ടെടുക്കാൻ സാധിക്കുകയെന്നും പ്രമുഖ അപകോളനീകരണ ചിന്തകനും ഇംഗ്ലണ്ടിലെ ലീഡ്സ് സർവ്വകലാശാല അധ്യാപകനുമായ പ്രൊഫ. സൽമാൻ സയ്യിദ് പറഞ്ഞു.ദക്ഷിണേന്ത്യക്ഷ പ്രമുഖ ഇസ്ലാമിക പ്രസാധനാലയമായ ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസി(ഐപിഎച്ച്) ൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ കാലഘട്ടം അവസാനിച്ച ഭൂരിഭാഗം നാടുകളിലും ഭരണകർത്താക്കളും ഭരണനിർവാഹകരും അവിടുത്തെ ബുദ്ധിജീവികളും ഒഫീഷ്യലുകളും ഇപ്പോഴും ചിന്തിക്കുന്നത് കൊളോണിയൽ മനോഭാവത്തിൽ തന്നെയാണ്. അതിനാൽ പ്രശ്നങ്ങൾക്ക് കോളനിവത് കരണ കാലഘട്ടത്തിലെ പരിഹാരം തന്നെയാണ് ഇപ്പോഴും അവർ നിർദേശിക്കുന്നത്. ഇന്ത്യ ചരിത്രത്തിൽ മുസ് ലിംകളെ വിദേശികളായി കാണുന്ന പ്രവണത വർധിച്ച് വരുന്ന ഒരു സാഹചര്യത്തേയാണ് . എന്നാൽ ഇന്ത്യയെന്ന രാഷ്ട്ര സങ്കൽപം രൂപപ്പെടുന്നതിനും ആയിരം വർഷങ്ങൾക്ക് മുമ്പ് അവർ ഇവിടെ ജീവിക്കുന്നവരാണെന്ന യാഥാർത്ഥ്യം നാം മറക്കുകയാണ്.
ലോകത്തും വംശീയതയിൽ അധിഷ്ഠിതമായ ഘടനയാണ് നിലനിൽക്കുന്നത്.ഈ വരേണ്യ ഘടനയെ വിമർശനാത്കമായി നേരിടുകയാണ് വേണ്ടത്.
ഇസ്ലാമിക ചരിത്രത്തെ പ്രവാചകൻ്റെയും അനുചരന്മാരുടേയും ചരിത്രം പഠിക്കുന്നതിൽ പരിമിതപ്പെടാതെ കൊളോണിയൽ കാല ഘട്ടം വരേയുള്ള മുസ് ലിം ചരിത്രത്തെ ഇസ്,ലാമിക ചരിത്രത്തിൻ്റെ ഭാഗമായി കാണുന്ന സമീപനമാണ്, മുസ് ലിംകൾ വളർത്തിയെടുക്കേണ്ടത്. പല നല്ല മൂല്യങ്ങളും അവയിൽ നിന്ന് നമുക്ക് സ്വാംശീകരിക്കേണ്ടതുണ്ട്.അതേ സമയം ചരിത്രത്തെ കാൽപനിക വൽക്കരിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും വേണംം പ്രവാചകനും അനുചരൻമാർക്കും ശേഷമുള്ള പത്ത് യുഗപുരഷന്മാരുടെ പേര് പറയാൻ പോലും പറയാൻ പ്രയാസപ്പെടുന്നത് നമ്മുടെ തലമുറ പ്രയാസപ്പെടുന്ന ത് ഇസ് ലാമിക ചരിത്രത്തേ കുറിച്ച വിശാലമായ കാഴ്ച്ചപ്പാടിൻ്റെ അഭാവമാണ് തെളിയിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം ഐ .അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സ ആദതുല്ല ഹുസൈനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡിസം 28 മുതൽ ജനു. 31 വരെ ഐപിഎച്ച് ഷോറൂമുകളിൽ നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി.ആരിഫലി നിർവഹിച്ചു. ഖുർആനോടുള്ള സമീപനം എങ്ങിനെയായിരിക്കണം എന്ന വികെ അലിയും പികെ ജമാലും വിവർത്തനം ചെയ്ത ഡോ.യൂസുഫുൽ ഖറദാവിയുടെ പുതിയ പുസ്തകം, ഖത്തർ യൂണിവേഴ്സിറ്റി പ്രൊഫ.ഡോ.അലി ഖറദാഗി പ്രകാശനം ചെയ്തു. ഡോ അബ്ദുസ്സലാം വാണിയന്പലം രചിച്ച സലഫിസം ചരിത്രം വർത്തമാനം എന്ന പുസ്തകം ഒ. അബ്ദുറഹ്മാൻ, പ്രകാശനം ചെയ്തു.ഡി സി രവി, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രൊഫ.വി.കാർത്തികേയൻ നായർ ,എന്നിവർ ആശംസ നേർന്നു.ഡോ. കൂട്ടിൽ മുഹമ്മദലി സ്വാഗതവും കെ ടി ഹുസൈൻ നന്ദിയും പറഞ്ഞു.