മേപ്പാടി (വയനാട്) : പത്തുമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാപ്പം കൊല്ലിയിൽ നിർമ്മിച്ച പീപ്പിൾസ് വില്ലേജിന്റെ ഉദ്ഘാടനവും 14 വീടുകളുടെ സമർപ്പണവും ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലകോയ തങ്ങൾ നിർവ്വഹിച്ചു. സാമൂഹിക സേവന രംഗത്ത് മാതൃകയായി, സ്നേഹത്തണലായി പീപ്പിൾസ് വില്ലേജ് നിലകൊള്ളും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരയ്ക്കാർ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഓമന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ, പി.പി. മുഹമ്മദ് ബഷീർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പി.പി.എ കരീം, ഹാരിസ് ചെമ്പോത്തറ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ സഹദ്,കോൺഗ്രസ്സ് നേതാവ് പി.കെ അനിൽ കുമാർ, തഹസിൽദാർ ഹാരിസ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി.പി യൂനുസ് സ്വാഗതവും, നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
സ്നേഹത്തണലായി പീപ്പിൾസ് വില്ലേജ് സമർപ്പിച്ചു

Comment here