District NewsPeople's Foundation

പീപ്പിൾസ് ഫൗണ്ടേഷൻ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

കോഴിക്കോട് : പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച വിവരങ്ങൾ അടങ്ങിയ പുതുക്കിയ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു. കോഴിക്കോട് ഹിറാ സെന്ററിൽ നടന്ന പീപ്പിൾസ് ഫൗണ്ടേഷൻ ഉത്തര മേഖലാ ഏരിയ കോഡിനേറ്റര്മാരുടെ പരിശീലന പരിപാടിയിൽ വെച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പ്രകാശന കർമ്മം നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെ വിവിധ പദ്ധതികൾ, അപേക്ഷകൾ സമർപ്പിക്കേണ്ട വിധം, ഫൗണ്ടേഷന് കീഴിലുള്ള ബൈത്തുസകാത്ത്, ഐ.ആർ.ഡബ്ലിയു, ഇൻഫാഖ്, മാനവ് മൈഗ്രന്റ് വെൽഫെയർ ഫൗണ്ടേഷൻ തുടങ്ങി വിവിധ സംരംഭങ്ങളുടെ സേവനങ്ങൾ, സർക്കാർ സേവനങ്ങളെ കുറിച്ച വിവരങ്ങൾ എല്ലാം അടങ്ങിയതാണ് ഹാൻഡ് ബുക്ക്.

14 ജില്ലകളിലെ പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ – ഏരിയ കോഡിനേറ്റർമാർക്ക് മൂന്ന് മേഖലകളായി തിരിച്ച് കോഴിക്കോട് ഹിറാ ഓഡിറ്റോറിയം, പെരുമ്പിലാവ് അൻസാർ ക്യാമ്പസ്, എറണാകുളം ഗ്രാൻറ് സ്‌ക്വയർ എന്നിവിടങ്ങളിലായി പരിശീലനം നൽകി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, സെക്രട്ടറി എം.അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് ഡയറക്‌ടർ ഹമീദ് സാലിം, എത്തിക്കൽ മെഡിക്കൽ ഫോറം സംസ്‌ഥാന പ്രസിഡൻറ് ഡോ.ഇസ്‌മായിൽ, ഡോ.ഫവാസ്, ഡോ. അബ്ദുറഹിമാൻ ഡാനി, പ്രോജക്ട് ഡയറക്‌ടർമാരായ ഹനീഫ, ഇസ്മായിൽ, ഡോ. നിഷാദ് വി.എം എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

Comment here