District NewsKochi CityPeople's Foundation

പീപ്പിൾസ് ഫൗണ്ടേഷൻ സ്വയംതൊഴിൽ പരിശീലന കേന്ദ്രം

കൊച്ചി: നട്ടെല്ലിന് ക്ഷതം സംഭവിച്ച രോഗികളുടെ പുനരധിവാസാർത്ഥം പീപ്പിൾസ് ഫൗണ്ടേഷൻ്റെ സ്പോൺസർഷിപ്പോടെ കോതമംഗലം പീസ് വാലിയിൽ ആരംഭിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ ധാരണപത്രം ഒപ്പിടലും ആദ്യ ഗഡു ധന സഹായവിതരണവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി നിർവ്വഹിച്ചു. പീസ് വാലിയിൽ നടന്ന ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ഉമർ അധ്യക്ഷ്ത വഹിച്ചു. പീസ് വാലി ചെയർമാൻ പി.എം അബൂബക്കർ ധനസഹായം ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് അബ്ദുൽ കരീം ,പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോർഡിനേറ്റർ മുജീബ് റഹ്മാൻ, ഷംസുദ്ദീൻ നദ് വി , പീസ് വാലി പ്രൊജക്റ്റ് കോർഡിനേറ്റർ സാബിത് ഉമർ എന്നിവർ പങ്കെടുത്തു. എൽ. ഇ.ഡി ബൾബ് നിർമ്മാണം, സ്ക്രീൻ പ്രിൻ്റിംഗ് പരിശീലനം തുടങ്ങിയ പദ്ധതികളാണ് കേന്ദ്രത്തിൽ ആരംഭിക്കുന്നത്.