കോഴിക്കോട് : സംസ്ഥാനത്ത് മതപരമായ ആവശ്യങ്ങൾക്കും ആരാധനക്കുമുള്ള കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു. ദീർഘകാലമായി മത വിശ്വാസികളുടെയും മത സംഘടനകളുടെയും ആവശ്യമായിരുന്നു ഇത്. ജില്ലാകലക്ടറുടെ അനുമതി വേണമെന്ന നിലവിലെ നിബന്ധന ആരാധനാലയങ്ങളുടെ നിർമാണത്തിനും പുനനിർമാണത്തിനും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വൈകിയെങ്കിലും മന്ത്രിസഭ സ്വീകരിച്ച അനുകൂല തീരുമാനം നടപ്പാക്കാൻ വൈകിക്കൂടെന്നും എം.ഐ.അബ്ദുൽ അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആരാധനാലയ നിർമാണം: സർക്കാർ നടപടി സ്വാഗതാർഹം -ജമാഅത്തെ ഇസ്ലാമി

Related tags :
Comment here