Ameer UpdatesState News

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക -എം.ഐ അബ്ദുൽ അസീസ്

നേട്ടങ്ങൾക്ക് വേണ്ടി  ഇസലാ മോഫോബിയയും വർഗീയതയും  പ്രചരിപ്പിക്കുകയാണ് കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികളെന്നും അതിനെതിരായ പ്രതിരോധം വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന നൻമയിലൂടെയും സാഹോദര്യബോധത്തിലൂടെയുമാവണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽഅസീസ് പ്രസ്താവിച്ചു. 
ഖുർആൻ സ്റ്റഡി സെൻറർ  കേരളയുടെ കഴിഞ്ഞ വർഷത്തെ പരീക്ഷാ ജേതാക്കൾക്കുള്ള അവാർഡു വിതരണവും പഠിതാക്കളുടെ സംഗമവും കണ്ണൂർ യൂണിറ്റി സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ.
ഏത് വെല്ലുവിളികളെയും  ഖുർആനിൻ്റെ ധാർമിക ശാസന പ്രകാരമുള്ള ജീവിത സാക്ഷ്യം കൊണ്ടാണ് വെല്ലുവിളികളെ നേരിടേണ്ടതെന്ന് അമീർ ഉണർത്തി.
മനസ്റ്റ് പതറിയാലും  പ്രകോപനപരമായ സമീപനമുണ്ടായാലും അതേ സമീപനം സ്വീകരിക്കാൻ വിശ്വാസിക്കാവില്ല. വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചിലർ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ആക്ഷേപമുന്നയിക്കുന്നത്. കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലൗജിഹാദ് എന്ന തരം താണ ആക്ഷേപം ഇപ്പോൾ ഉന്നയിക്കുന്നതിെൻറ പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം. സാമുദായിക ധ്രുവീകരണത്തിന് ഇസ് ലാമിന്റെ പദാവലികളെ ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണ്. ഇസ്ലാം സംശുദ്ധമായ സമീപനത്തിലൂടെ മനുഷ്യന്റെ ഹൃദയത്തെ സമീപിക്കുന്ന വിശ്വാസ സംഹിതയാണ്. മനസ്സ് മാറാതെ ധാർമിക ചിന്തയിൽ മാറ്റമുണ്ടാവില്ല. മുസ്ലിംകൾ അനർഹമായത് പലതും തട്ടിയെടുക്കുകയാണെന്ന ദുരാരോപണം ഉയർന്നപ്പോൾ ഭരണ നേതൃത്വം മൗനം പാലിക്കുന്നത് നിർഭാഗ്യകരമാണ്.  ഇസ്ലാം ഭീതി സൃഷ്ടിച്ച് ഇപ്പോൾ വർഗീയത കളിക്കുന്ന ഇരുമുന്നണികളും  സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയമായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അമീർ ഓർമിപ്പിച്ചു. 

ജമാഅത്തെഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡൻറ് പി.കെ.മുഹമ്മദ് സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. 
പ്രിലിമിനറി റാങ്ക് ജേതാക്കളായ  സറീന മുഹമ്മദ്
 (കണ്ണൂര്‍) ഫെമിത അഫ്സൽ (കണ്ണൂര്‍) ഷജീന ഹാഷിം (കണ്ണൂര്‍) എ.പി.ശബ് ന (കണ്ണൂര്‍) എ ടി വാഹിബ ലയ്യിന (തവനൂര്‍, മലപ്പുറം) സെക്കണ്ടറി ഫൈനല്‍ റാങ്ക് ജേതാക്കളായ വി. റോഷിനി (കുന്നക്കാവ്, മലപ്പുറം) നസീറ താജുദ്ദീന്‍
(തിരുവനന്തപുരം) ഹസ്സന്‍ പുതിയവീട്ടില്‍ (നാദാപുരം, കോഴിക്കാട്) റമദാന്‍ പ്രശ്നോത്തരി വിജയികളായ സീനത്ത് അബ്ദുല്‍ ശരീഫ് (മാറമ്പിള്ളി,എറണാകുളം) നൂര്‍ജഹാന്‍. എ (ആലത്തൂര്‍,പാലക്കാട്)ഇ.കെ. ശക്കീല ബാനു( പട്ടികാട്, മലപ്പുറം) ആരിഫ മഹ്ബൂബ് (അഞ്ചരക്കണ്ടി, കണ്ണൂർ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.അമീർ എം.ഐ.അബ്ദുൽ അസീസ്, ഗൾഫ്മാധ്യമം ചീഫ് എഡിററർ വി.കെ.ഹംസ അബ്ബാസ്, എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ജില്ലാ തല സംഗമ മൽസരവിജയികൾക്കുള്ള സമ്മാനങ്ങൾ  ശിഹാബ് പൂക്കോട്ടൂർ, സി.വി.ജമീല എന്നിവർ വിതരണം ചെയ്തു. 
ഹാഫിസ് അനസ് മൗലവി (ഡയറക്ടർ ഐനുൽ മആരിഫ്) മുഹമ്മദ് റാഷിദ് അൽ ഖാസിമി (സെക്രട്ടറി ജംഇയ്യത്തുർ ഉലമാ ഹിന്ദ് കണ്ണൂർ) സി. വി ജമീല (പ്രസിഡൻറ് ജമാഅത്തെഇസ്ലാമി വനിതാ വിഭാഗം കേരള) ശിഹാബ് പൂക്കോട്ടൂർ 
(ഡയരക്ടർ, ഖുർആൻ സ്റ്റഡി കേരള) എന്നിവർ പ്രഭാഷണം നടത്തി.
മാലിക് ശഅബാസ്, സി.കെ.എ. ജബ്ബാർ, സി.സി.ഫാതിമ, ഡോ.പി.സലീം, കെ.മുഹമ്മദ് ഹനീഫ എന്നിവർ വേദിയിൽ സന്നിഹിതരായി. യൂണിറ്റി സെൻറർ ഇമാം കാസിം ഖിറാഅത്ത് നടത്തി. സ്വാഗത സംഘം ജനറൽ കൺവീവർ ടി.കെ.മുഹമ്മദലി സ്വാഗതവും ഖുർആൻ സ്റ്റഡി സെൻറർ ജില്ലാ കൺവീനർ പി.സി.മുനീർ നന്ദിയും പറഞ്ഞു.