Ameer UpdatesInterviewsState News

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം

? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്നും ജ​മാ​അ​ത്തി​നെ കേ​ന്ദ്ര​ബി​ന്ദു​വാ​ക്കി സി.​പി.​എ​മ്മി​​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ശ​ക്​​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. എ​ന്തു​കൊ​ണ്ടാ​ണി​ത്

ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ജ​മാ​അ​ത്ത്​ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ്യ​ത്യ​സ്​​ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ല്യാ​ധി​ഷ്​​ഠി​ത നി​ല​പാ​ടും ഇ​രു​മു​ന്ന​ണി​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടും എ​ൽ.​ഡി.​എ​ഫി​ന്​ മൊ​ത്ത​മാ​യി പി​ന്തു​ണ ന​ൽ​കു​ന്ന നി​ല​പാ​ടും എ​ടു​ത്തി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ാ​ക്കെ പി​ന്തു​ണ ല​ഭി​ക്കാ​ത്ത​വ​ർ ജ​മാ​അ​ത്തി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി​ക്ക്​ അ​നു​കൂ​ല​മാ​യ സ​മീ​പ​നം ജ​മാ​അ​ത്തി​​​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ല്ല. ഇ​തി​​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്നു​ണ്ടാ​യ​താ​ണ്​ സി.​പി.​എ​മ്മി​​ന്‍റെ ജ​മാ​അ​ത്ത്​ വി​മ​ർ​ശ​നം.

അ​തോ​ടൊ​പ്പം, ത​ദ്ദേ​ശ തെ​ര​​​െഞ്ഞ​ടു​പ്പി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കും വി​ധ​മു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ്​ അ​വ​ർ പ​യ​റ്റി​യ​ത്. അ​തി​ന്​ ഫ​ല​മു​ണ്ടാ​യെ​ന്ന്​ അ​വ​ർ വി​ശ്വ​സി​ക്കു​ന്നു. മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​​ന്‍റെ​ വോ​ട്ട്​ ല​ഭി​ക്കു​മെ​ന്ന്​ അ​വ​ർ ക​ണ​ക്കു​കൂ​ട്ടി. അ​തോ​ടൊ​പ്പം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​വേ​ച​ന​മു​ണ്ടാ​ക്കി അ​തി​ൽ​നി​ന്ന്​ മു​ത​ലെ​ടു​ക്കു​ന്ന ത​ന്ത്ര​വും പ​യ​റ്റി. ഇ​സ്​​ലാ​മോ ഫോ​ബി​യ ഉ​യ​ർ​ത്തി​ക്കാ​ട്ടി വോ​ട്ട്​ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി. അ​തി​ന്​ അ​വ​ർ മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ ഹ​സ​ൻ-​കു​ഞ്ഞാ​ലി​ക്കു​ട്ടി-​അ​മീ​ർ ‘ഫോ​ർ​മു​ല’​യും പ്ര​ച​രി​പ്പി​ച്ചു. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലാ​ണ്​ അ​വ​ർ ഇ​പ്പോ​ഴു​മു​ള്ള​ത്.

ജ​മാ​അ​ത്തി​നു​മേ​ൽ വ​ർ​ഗീ​യ, തീ​വ്ര​വാ​ദ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന സി.​പി.​എം നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ്​ മു​മ്പ്​ ജ​മാ​അ​ത്ത്​ നി​ല​പാ​ടു​ക​ളെ പ്ര​കീ​ർ​ത്തി​ച്ച​തെ​ന്ന വ​സ്​​തു​ത​യും ന​മു​ക്ക്​ മു​ന്നി​ലു​ണ്ട്. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടു​ള്ള പാ​ർ​ട്ടി​യെ​ന്ന്​ ജ​മാ​അ​​ത്തി​നെ വി​ശേ​ഷി​പ്പി​ച്ച​തും സി.​പി.​എ​മ്മി​​ന്‍റെ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​നും ഇ​സ്​​ലാ​മോ ഫോ​ബി​യ​ക്കും അ​വ​ർ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യെ ഒ​രു ടൂ​ൾ ആ​ക്കു​ന്നു എ​ന്ന​താ​ണ്​ വ​സ്​​തു​ത.

? കേ​ര​ളം ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ൾ​ക്ക്​ കീ​ഴ​ട​ങ്ങാ​ത്ത​തി​ന്​ കാ​ര​ണം ഇ​ട​തു​ക​ക്ഷി​ക​ളു​ടെ ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മാ​ണെ​ന്ന്​ അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന സി.​പി.​എ​മ്മും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യും ത​മ്മി​ലെ ഏ​റ്റു​മു​ട്ട​ൽ സം​ഘ്​​പ​രി​വാ​റി​ന​ല്ലേ യ​ഥാ​ർ​ഥ​ത്തി​ൽ ഗു​ണം ചെ​യ്യു​ക

അ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​ത്​ സി.​പി.​എ​മ്മാ​ണ്. മു​ൻ നി​ല​പാ​ടു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ക​ഴി​ഞ്ഞ​ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ളെ താ​ലോ​ലി​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ്​ സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്.​ ശ്രീ​വാ​സ്​​ത​വ​യെ പൊ​ലീ​സ്​ ഉ​പ​ദേ​ശ​ക​നാ​ക്കി ന​ട​പ്പാ​ക്കി​യ പൊ​ലീ​സ്​ ന​യം പ​ല​പ്പോ​ഴും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മാ​യി​രു​ന്നു. ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ത്ത​രം ചി​ല ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​റി​ന്​ പി​ന്നീ​ട്​ തി​രു​ത്തേ​ണ്ടി​യും വ​ന്നു. ​​െബ​ഹ്​​റ​യു​ടെ​യും ശ്രീ​വാ​സ്​​ത​വ​യു​ടെ​യും പ​ശ്ചാ​ത്ത​ല​മെ​ന്താ​ണെ​ന്ന്​ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.

ഫാ​ഷി​സ്​​റ്റ്​ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ ശ​ക്​​തി​പ​ക​രു​ന്ന​തും ഇ​സ്​​ലാ​മോ ഫോ​ബി​ക്​ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​യി​രു​ന്നു പൊ​ലീ​സി​​ന്‍റെ പ​ല ന​ട​പ​ടി​ക​ളും. കേ​ര​ള​ത്തി​​ന്‍റെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ന്​ വി​ള്ള​ൽ​വീ​ഴാ​നും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശൈ​ഥി​ല്യ​മു​ണ്ടാ​കാ​നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

? വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ രൂ​പ​വ​ത്​​ക​ര​ണം സി.​പി.​എ​മ്മു​മാ​യു​ള്ള അ​ക​ൽ​ച്ച​ക്ക്​ കാ​ര​ണ​മാ​യോ

അ​ങ്ങ​നെ ഞാ​ൻ ക​രു​തു​ന്നി​ല്ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നി​ല​വി​ൽ വ​ന്ന​തി​നുശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​രു മു​ന്ന​ണി​ക​ളും അ​വ​രു​മാ​യി നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ൽ സി.​പി.​എ​മ്മും ഉ​ൾ​പ്പെ​ടു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന കാ​ര്യ​മാ​ണ​ല്ലോ.

? സി.​പി.​എ​മ്മു​മാ​യു​ള്ള ‘ഏ​റ്റു​മു​ട്ട’​ലി​ന്​​ മ​ഞ്ഞു​രു​ക്ക​ത്തി​ന്​ വ​ല്ല സാ​ധ്യ​ത​യും

സി.​പി.​എം അ​വ​രു​ടെ നി​ല​പാ​ട്​ തി​രു​ത്തി​യാ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്​​ന​മേ​യു​ള്ളൂ. ഫാ​ഷി​സം ത​ന്നെ​യാ​ണ്​ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. ഫാ​ഷി​സ​ത്തി​നെ​തി​രാ​യ കൂ​ട്ടാ​യ്​​മ ഉ​യ​ർ​ത്തു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്​​ വ​ലി​യ റോ​ളു​ണ്ടെ​ന്നുത​ന്നെ​യാ​ണ്​ ജ​മാ​അ​ത്ത്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഇ​തി​ൽ ഇ​ട​തി​ന്​ ഒ​രു പ​ങ്കു​മി​ല്ല, അ​ല്ലെ​ങ്കി​ൽ ഒ​രു പ​ങ്കും അ​വ​ർ വ​ഹി​ച്ചി​ട്ടി​ല്ല എ​ന്നൊ​ന്നും ജ​മാ​അ​ത്തി​ന്​ അ​ഭി​പ്രാ​യ​മി​ല്ല.

പ​ക്ഷേ, ഇ​ട​തു​പ​ക്ഷ നി​ല​പാ​ടി​ൽ​നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണ്​ കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​റി​ന്​​ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ​പ്പോ​ലും തീ​വ്ര​വാ​ദ, വ​ർ​ഗീ​യ​വാ​ദ ചാ​പ്പകു​ത്തു​ന്ന സ​മീ​പ​ന​മു​ണ്ടാ​ക​ു​​​േമ്പാ​ൾ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ക സ്വാ​ഭാ​വി​കം മാ​ത്രം. അ​ത്ത​രം നി​ല​പാ​ടു​ക​ൾ തി​രു​ത്തി​യാ​ൽ വി​മ​ർ​ശ​ന​വും ഒ​ഴി​വാ​കും.

?ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു

ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാറി​​ന്‍റെ അ​ധി​കാ​ര​മേ​ൽ​ക്ക​ൽ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ നോ​ക്കി​ക്ക​ണ്ട​ത്. അ​തി​നൊ​ത്ത്​ ഉ​യ​രാ​ൻ സ​ർ​ക്കാ​റിന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​​േ​മ്പാ​ൾ ബോ​ധ്യ​മാ​വു​ക. അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വം, ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ പ്രീ​ണ​നം, ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ, വി​ക​ല​മാ​യ പൊ​ലീ​സ്​ ന​യം തു​ട​ങ്ങി​യ​വ സ​ർ​ക്കാ​റിന്‍റെ മ​തി​പ്പു കെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യും മ​​റ്റു​ചി​ല മ​ന്ത്രി​മാ​രും ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ടു. ഇ​തൊ​ക്കെ സ​ർ​ക്കാ​റി​​ന്‍റെ ഇ​മേ​ജി​നെ സാ​ര​മാ​യി ബാ​ധി​ച്ചു.

? തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ജ​ണ്ട​ക​ൾ പൊ​ടു​ന്ന​നെ മാ​റി​മ​റി​യു​ക​യാ​ണ്. ശ​ബ​രി​മ​ല​യും വ​ർ​ഗീ​യ ക​ക്ഷി​ക​ളു​മാ​യു​ള്ള ഡീ​ലു​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ഷ​യം. അ​ജ​ണ്ട​യാ​കേ​ണ്ട സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ വി​സ്​​മ​രി​ക്കു​ന്ന​തി​ന്​ പി​ന്നി​ലും അ​ജ​ണ്ട​യു​ണ്ടോ

വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്​ കേ​ര​ള​ത്തി​​ന്‍റെ രാ​ഷ്​​ട്രീ​യം. പ്ര​ബു​ദ്ധ കേ​ര​ളം ഇ​ന്ന്​ വ​ർ​ഗീ​യ അ​ജ​ണ്ട​ക​ളി​ലാ​ണ്​ എ​ത്തി​പ്പെ​ട്ട​ത്. ഇ​തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​ക​​ട്ടെ ഇ​ട​തു​പ​ക്ഷ​വും. രാ​ഷ്​​ട്രീ​യ രം​ഗ​വും പൊ​തു​രം​ഗ​വും അ​ങ്ങ​നെ മാ​റി​ക്ക​ഴി​ഞ്ഞു. നാ​ടി​​ന്‍റെ വ​ള​ർ​ച്ച, ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​ക്കു​പ​രി വ​ർ​ഗീ​യ അ​ജ​ണ്ട​ക​ൾ സ്​​ഥാ​നം പി​ടി​ക്കു​ന്നു. മ​ത, ജാ​തി, സ​മു​ദാ​യ വി​കാ​ര, വി​ചാ​ര​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ വ​രെ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഇ​തി​നെ​യൊ​ക്കെ താ​ലോ​ലി​ക്കു​ന്നു.

ഇ​തി​ൽ ഇ​ട​തു​പ​ക്ഷ​വും ഒ​ട്ടും പി​റ​കി​ലി​ല്ല. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലേ​ക്ക്​ ച​ർ​ച്ച​ക​ൾ പോ​കാ​തെ ഇ​രു മു​ന്ന​ണി​ക​ളും മ​തേ​ത​ര നി​ല​പാ​ട്​ കാ​ത്തു​സൂ​ക്ഷി​ച്ചാ​ൽ സം​ഘ്​​പ​രി​വാ​ർ ചി​​ത്ര​ത്തി​ലു​ണ്ടാ​കി​ല്ല. പ​ക്ഷേ, ഇ​രു​മു​ന്ന​ണി​ക​ളും സം​ഘ്​​പ​രി​വാ​റു​മാ​യി നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രാ​ൻ ഇ​ട​യാ​കു​ന്ന​ത്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പ​റ​യു​ന്ന​ത്​ പ്ര​വ​ർ​ത്തി​പ​ഥ​ത്തി​ൽ കാ​ണി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം മു​ന്ന​ണി​ക​ൾ​ക്കു​ണ്ട്. ബി.​ജെ.​പി​ക്ക്​ സീ​റ്റ്​ കി​ട്ടാ​തി​രി​ക്കാ​ൻ അ​വ​ർ​ക്ക്​ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര​സ്​​പ​രം നീ​ക്കു​പോ​ക്ക്​ ന​ട​ത്തു​ന്ന​തി​നുപ​ക​രം പി​ൻ​വാ​തി​ലി​ലൂ​ടെ അ​വ​രു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി​യാ​ൽ കേ​ര​ളം അ​തി​ന്​ ക​ന​ത്ത വി​ല​ന​ൽ​കേ​ണ്ടി​വ​രു​​​െമ​ന്ന്​ ഓ​ർ​ക്കു​ന്ന​ത്​ ന​ന്ന്.

? തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗ​ത്ത്​ പ്ര​തി​പ​ക്ഷം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ

ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്താ​വു​ന്ന നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും അ​ത്​ അ​ജ​ണ്ട​യാ​ക്കി ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​മാ​ണ്. ഭ​ര​ണം എ​ത്ര മോ​ശ​മാ​യാ​ലും, അ​വ​സാ​നം വ​ർ​ഗീ​യ​ത പ​യ​റ്റി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം കാ​ണാ​മെ​ന്ന ധാ​ര​ണ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ​യു​ണ്ട്. അ​തേ അ​വ​സ്​​ഥ കേ​ര​ള​ത്തി​ലും കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ പൊ​തു​സ​മൂ​ഹം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.

? അ​ജ​ണ്ട​ക​ളു​ടെ മു​ൻ​ഗ​ണ​ന രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ങ്കി​ല്ലേ

ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച്​ കേ​ര​ള​ത്തി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ളും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​ത്ത​രം തെ​റ്റാ​യ അ​ജ​ണ്ട​ക​ളു​ടെ പി​ന്നാ​ലെ പോ​കു​ന്നു. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​റ്റാ​യ അ​ജ​ണ്ട​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. ഇ​തു​ ശ​രി​യാ​യ മാ​ധ്യ​മ സ​മീ​പ​ന​മ​ല്ല.

? കേ​ര​ള​ത്തി​ൽ സം​ഘ്​​പ​രി​വാ​റി​​ന്‍റെ സാ​ധ്യ​ത​ക​ൾ

യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ഉ​റ​ച്ച നി​ല​പാ​ട്​ സ്വീ​ക​രി​ച്ചാ​ൽ കേ​ര​ള മ​ണ്ണി​ൽ സം​ഘ്​​പ​ര​ിവാ​റി​ന്​ സാ​ധ്യ​ത​ക​ളി​ല്ല. അ​തേ​സ​മ​യം, ഏ​തു​ വ​ഴി​യി​ലൂ​ടെ​യും അ​ധി​കാ​രം എ​ന്ന സ​മീ​പ​ന​മാ​ണെ​ങ്കി​ൽ അ​ത്​ സം​ഘ്​​പ​രി​വാ​റി​നാ​ണ്​​ ഗു​ണം ചെ​യ്യു​ക. ഇ​രു​മു​ന്ന​ണി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ദേ​ശീ​യത​ല​ത്തി​ൽ ബി.​ജെ.​പി മു​ഖ്യ ശ​ത്രു​വാ​യി കാ​ണു​ന്ന​ത്​ കോ​ൺ​ഗ്ര​സി​നെ​യാ​ണ്.

കോ​ൺ​ഗ്ര​സ്​ മു​ക്​​ത ഭാ​ര​ത​മെ​ന്ന​താ​ണ്​ അ​വ​രു​ടെ മു​ദ്രാ​വാ​ക്യം. അ​തു​കൊ​ണ്ടു​ത​ന്നെ, ശ​ക്​​ത​മാ​യ ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സി​ന്​ സാ​ധി​ക്ക​ണം. ഒ​രു​ഭാ​ഗ​ത്ത്​ സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ പ​റ​യു​​മ്പാ​ൾ മ​റു​ഭാ​ഗ​ത്ത്​ കോ​ലീ​ബി ഡീ​ലാ​ണ്​ പ​റ​യു​ന്ന​ത്. പ​ര​സ്​​പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​​​ന്ന​ത്​ മു​ത​ലാ​ക്കു​ന്ന​ത്​ ബി.​ജെ.​പി​യാ​ണെ​ന്ന ബോ​ധം ഇ​രു മു​ന്ന​ണി​ക​ൾ​ക്കു​മു​ണ്ടാ​ക​ണം. ബി.​ജെ.​പിക്ക്​ നിയമസഭയിൽ ഇടമില്ലെന്ന്​ പ്ര​ഖ്യാ​പി​ച്ചാ​ൽ മാ​ത്രം പോ​രാ, എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും അത്​ പ്ര​വ​ർ​ത്തി​പ​ഥ​ത്തി​ൽ കാ​ണി​ക്ക​ണം.

? ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ പ​ര​സ്​​പ​രം അ​ക​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളെ എ​ങ്ങ​നെ കാ​ണു​ന്നു. മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ടോ

മു​സ്​​ലിം, ക്രൈ​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ളി​ൽ ശൈ​ഥി​ല്യ​മു​ണ്ടാ​ക്കി രാ​ഷ്​​ട്രീ​യ ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട​തി​​ന്‍റെ വ​ലി​യൊ​രു ഭാ​ഗം മു​സ്​​ലിം സ​മു​ദാ​യം ത​ട്ടി​യെ​ടു​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം ഇ​തി​​ന്‍റെ ഭാ​ഗ​മാ​ണ്. സാ​മ്പ​ത്തി​ക സം​വ​ര​ണ ച​ർ​ച്ച​യും മ​ദ്​റ​സ അ​ധ്യാ​പ​ക​ർ​ക്ക്​ പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന്​ ശ​മ്പ​ളം ന​ൽ​കു​ന്നു എ​ന്ന ആ​രോ​പ​ണ​വും ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​യ​ർ​ന്നു. അ​ങ്ങ​നെ വ​ല്ല​തും ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്​ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന​താ​ണ്​ മു​സ്​​ലിം നേ​താ​ക്ക​ളു​ടെ​യും പ​ണ്ഡി​ത​രു​ടെ​യും ഉ​റ​ച്ച നി​ല​പാ​ട്. മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ഇ​സ്​​ലാം അ​നു​വ​ദി​ക്കു​ന്നി​ല്ല.

കോ​ട​തി​യ​ട​ക്കം വ​സ്​​തു​ത വി​രു​ദ്ധ​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ ലൗജിഹാദ്​ ആ​രോ​പ​ണം വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​തി​നു​ പി​ന്നി​ൽ വ്യ​ക്​​ത​മാ​യ അ​ജ​ണ്ട​യു​ണ്ട്. ഇ​സ്​​ലാ​മി​​ന്‍റെ കാ​ഴ്​​ച​പ്പാ​ടി​ൽ മ​റ്റു​ള്ള​വ​രെ പ്ര​േ​ലാ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ത​ത്തി​ൽ ചേ​ർ​ക്കു​ന്ന​ത്​ ദൈ​വ​ശി​ക്ഷ വി​ളി​ച്ചു​വ​രു​ത്ത​ുന്ന​ കു​റ്റ​മാണ്​. പ്ര​ണ​യം മ​ത​ത്തി​​ന്‍റെ അ​തി​ർ​വ​ര​മ്പു​ക​ളി​ൽ നി​ൽ​ക്കു​ന്ന ഒ​ന്ന​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ സ​മീ​പ​കാ​ത്ത്​ ന​ട​ന്ന പ​ല പ്ര​മു​ഖ വി​വാ​ഹ​ങ്ങ​ളും ലവ്​ ​ജി​ഹാ​ദി​​ന്‍റെ ഗ​ണ​ത്തി​ൽ വ​രി​ല്ലേ?. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ടെ​യൊ​ക്കെ നി​ജ​സ്​​ഥി​തി വെ​ളി​പ്പെ​ടു​ത്താ​ൻ ബാ​ധ്യ​സ്​​ഥ​രാ​യ ഭ​ര​ണ​കൂ​ടം പ​ക്ഷേ, ഇ​തി​ന്​ എ​രി​വു പ​ക​രു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ഖേ​ദ​ക​ര​മാ​ണ്. വി​വി​ധ സ​മു​ദാ​യ​ നേ​താ​ക്ക​ളും പ​ണ്ഡി​ത​രും കൂ​ടി​യി​രു​ന്ന്​ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പരിഹരിക്കാനുള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കേ​ണ്ട​തു​ണ്ട്.

? ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു നി​ല​പാ​ടാ​ണ്​ ജ​മാ​അ​ത്ത്​ സ്വീ​ക​രി​ക്കു​ക

വ​ർ​ഗീ​യ, ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ളു​ടെ വ​ള​ർ​ച്ച ശ​ക്​​തി പ്രാ​പി​ക്കു​ന്ന ദേ​ശീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ രാ​ഷ്​​ട്രീ​യം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നാ​ണ്​ ജ​മാ​അ​ത്ത്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ​ര​സ്​​പ​ര സൗ​ഹാ​ർ​ദ​വും ബ​ഹു​മാ​ന​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വി​ധം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും ക്ഷേ​മ​വും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന ഭ​ര​ണ​കൂ​ട​മാ​ണ്​ നി​ല​വി​ൽ വ​രേ​ണ്ട​ത്. വ​ർ​ഗീ​യ ശ​ക്​​തി​ക​ൾ സ്വാ​ധീ​നം നേ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. അ​തി​നാ​വ​ശ്യ​മാ​യ രാ​ഷ്​ട്രീ​യ, സാ​മൂ​ഹി​ക സാ​ഹ​ച​ര്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രാ​നും പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പ​വ​ത്​​ക​രി​ക്കാ​നു​മാ​ണ് ജ​മാ​അ​ത്ത് ശ്ര​മി​ക്കു​ന്ന​ത്.

? പൊ​തു​സ​മൂ​ഹ​ത്തി​​ന്‍റെ അ​ജ​ണ്ട​യി​ലു​ണ്ടാ​കേ​ണ്ട​ത്​

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭ​യാ​ശ​ങ്ക​ക​ളു​ണ്ടാ​ക്കു​ന്ന അ​ന്ത​രീ​ക്ഷം കേ​ര​ള​ത്തി​ന്​ ഗു​ണം ചെ​യ്യി​ല്ല. അ​ത്ത​രം നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി​ക​ളെ സ​ജ്ജ​മാ​ക്ക​ണം. ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ൾക്ക്​ നി​യ​മ​സ​ഭ​യി​ൽ ഇരിപ്പിടമുണ്ടാകുകയില്ലെന്ന്​ ഉറപ്പുവരുത്തണം. എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​യും ഉ​യ​ർ​ച്ച​യും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള, അ​ഴി​മ​തി മു​ക്​​ത​മാ​യ ഭ​ര​ണ​കൂ​ടം നി​ല​വി​ൽ​വ​ര​ണം. ഇ​താ​ണ്​ പൊ​തു​സ​മൂ​ഹ​ത്തി​​ന്‍റെ അ​ജ​ണ്ട​യി​ലു​ണ്ടാ​കേ​ണ്ട​ത്.

Comment here