കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കിയത് ശരിയായ നടപടിയല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പൂര്‍ണമായും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ആരാധനക്ക് അനുവാദം നല്‍കണമെന്ന് മതസംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ഈ ആവശ്യത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത.് സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.