ദഅവത്ത് നഗർ സമ്മേളനം

1983 ഫെബ്രുവരി 19,20 തീയ്യതികളില്‍ പത്താം സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് ദഅ്‌വത്ത് നഗറില്‍ വെച്ച് നടന്നു. ലണ്ടനിലെ അറേബ്യ, ഖത്തറിലെ അല്‍ ഉമ്മ എന്നീ പത്രങ്ങളുടെ പ്രതിനിധികളും സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. സുകുമാര്‍ അഴീക്കോട്,എന്‍.പി. മുഹമ്മദ്, എം.പി.മന്മദൻ, അബ്ദുല്ല അടിയാര്‍, സേട്ടു സാഹിബ്, ടി.ഒ.ബാവ, മൂര്‍ക്കോത്ത് കുഞ്ഞപ്പ, ഡോ. മാര്‍ അപ്രേം മുതലയാവര്‍ പങ്കെടുത്തു.