Ameer Updates State News

ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥിക്കുക

കോഴിക്കോട്: ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന വംശഹത്യയിൽ കൊടും ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി വെള്ളിയാഴ്ച പള്ളിയിൽ പ്രത്യേകം പ്രാർഥന നടത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ആഹ്വാനം ചെയ്തു. കൊടും ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് അനുവർത്തിക്കുന്നത്. ഭക്ഷണത്തിന് ക്യൂ നിൽക്കുന്ന കുഞ്ഞുങ്ങളെയും വൃദ്ധരെയും വരെ ബോംബിട്ട് കൊല്ലുന്നു. ഇതിനകം തന്നെ അനേകായിരം സ്ത്രീകളും കുഞ്ഞുങ്ങളും രക്തസാക്ഷികളായി. അതിനേക്കാൾ പലമടങ്ങ് ഗുരുതര പരിക്കേറ്റവരും അംഗവിഹീനരുമായി. അനാഥരും അത്താണിയില്ലാത്തവരുമായി. ഹൃദയഭേദകമാണ് ഗസയിൽ നിന്നും […]

Read More
State News Uncategorized

ഗ്യാൻവാപിയെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം കള്ളം – അബ്ദുൽ ബാത്വിൻ നുഅ്മാനി

ഗ്യാൻ വാപി മസ്ജിദിനെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം വ്യാജമാണെന്ന് ഗ്യാൻ വാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅ്മാനി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനാറസിനെ കുറിച്ച് എഴുതപെട്ട ചരിത്രത്തിലെവിടെയും പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉള്ളതായി പരാമർശമില്ല. മുഗൾ കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പള്ളിയുടെ നിലവറയിൽ തൊട്ടടുത്ത ക്ഷേത്രത്തിന്റെ സാധന സമഗ്രികൾ സൂക്ഷിക്കാൻ അനുവദിച്ചതാണ് പൂജ നടന്നിരുന്നു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. പള്ളിയിലേക്ക് തിരിഞ്ഞു […]

Read More
State News

ഈ തീക്കളി തകർക്കുക രാജ്യത്തെതന്നെ – സയ്യിദ് സആദത്തുല്ല ഹുസൈനി

പള്ളികൾ കൈയേറുന്ന തീക്കളി തകർക്കുക മുസ്‌ലിം സമുദായത്തെ മാത്രമല്ല, രാജ്യത്തെ തന്നെയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹിന്ദുത്വത്തിന്റെ മുഖ്യമന്ത്രിമാർ തമ്മിൽ വെറുപ്പ് വമിപ്പിക്കാൻ മത്സരിക്കുകയാണ്. നിയമവും കോടതിയും ഒക്കെ അവകാശങ്ങൾ നിഷേധിക്കുകയാണ്. രാജ്യത്ത് കൈയേറി എന്ന് സർക്കാർ തന്നെ പറയുന്ന പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. പക്ഷേ നൂറാണ്ടുകൾക്കു മുമ്പേ നിർമിച്ച പള്ളി കൈയേറ്റമെന്നാരോപിച്ച് […]

Read More
State News

ഹിന്ദുത്വ വംശീയതക്കെതിരെ – ബഹുജന റാലിയും സാഹോദര്യ സമ്മേളനവും 2024 ഫെബ്രുവരി 14 ബുധാഴ്ച

ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള മുഴുവന്‍ സ്വപ്നങ്ങളും പൊലിഞ്ഞു പോവുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോവുന്നത്. രൂപത്തിലും ഭാവത്തിലും ജനാധിപത്യമെന്ന് തോന്നിപ്പിക്കുന്ന ഇന്ത്യയുടെ അധികാര സംവിധാനങ്ങളെല്ലാം ഇന്ന് നിലനില്‍ക്കുന്നത് പലപ്പോഴും പൗരസമൂഹത്തിന്റെ സ്വസ്ഥജീവിതത്തെ ഞെരിച്ചമര്‍ത്തും വിധമാണ്. ഹിന്ദുത്വ ഫാഷിസവും അതിന്റെ ഭരണകൂട ഭീകരതയും ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തി വെക്കുന്ന ഒരനുഭവമായി രാജ്യത്ത് വികസിച്ചു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന് നേരെ തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങള്‍ ഭരണഘടനാപരമായ […]

Read More
Ameer Updates State News

ഗ്യാൻവാപി മസ്ജിദ്: പൂജക്ക് അനുമതി കൊടുത്തത് തികഞ്ഞ അനീതി

ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വരാണസി ജില്ലാ കോടതിവിധി വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീർപ്പ്. സംഘ്പരിവാറിന്‍റെ വർഗീയ അജണ്ടകൾ കത്തിച്ച് നിർത്താനെ ഇത്തരം വിധികൾ സഹായകമാവൂ. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും സുപ്രീം കോടതി നിർദേശങ്ങൾക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീർപ്പ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി […]

Read More
State News

ഹജ്ജ് സർവ്വീസ്: കോഴിക്കോട് വിമാനത്താവളത്തോടുള്ള വിവേചനം അവസാനിപ്പിക്കണം


ഹജ്ജ് സർവ്വീസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടിയ നിരക്ക് ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ. കേരളത്തിലെ മറ്റു എയർ പോർട്ടുകളിൽ നിന്ന് 85000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോട് എയർപോർട്ടിൽ നിന്ന് 165000 രൂപ ഈടാക്കുന്നു.ഇത് കടുത്ത വിവേചനമാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ എൺപത് ശതമാനത്തോളം പേരും തിരഞ്ഞെടുത്ത കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇരട്ടി ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം […]

Read More
State News

പാവപ്പെട്ടവരുടെ അത്താണിയാവുകയാണ് ബൈത്തുസക്കാത്ത് കേരള : എന്‍ കെ പ്രേമചന്ദ്രൻ എം.പി.

പാവപ്പെട്ടവരുടേയും നിരാലംബരായ ഭവന രഹിതരുടേയും അത്താണിയാവുകയാണ് ബൈത്തു സക്കാത്ത് കേരളയെന്ന് എന്‍ കെ പ്രേമചന്ദ്രൻ എം.പി  പറഞ്ഞു. ബൈത്തുസ്സകാത്ത്  കേരള ഭവന നിർമ്മാണ പദ്ധതി എറണാകുളം ടൗൺഹാളിൽ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.  കാസർകോട് എന്‍ഡോസൾഫാൻ ദുരിത ബാധിതർ മുതൽ വിവിധ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ ജനകീയ പ്രശ്നങ്ങളിൽ പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്‍ലാമിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന ജന പ്രതിനിധിയാണ് താനെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കിടപ്പാടത്തിനായി യാചിച്ചുകൊണ്ടിരിക്കുന്ന 320 പേരുടെ സ്വപ്നം പൂർത്തീകരിക്കപ്പെടുന്ന ബൈത്തു സക്കാത്ത് കേരളയുടെ […]

Read More
Ameer Updates State News

പി മുജീബുറഹ്മാന്‍ കേരള കൗമുദി സന്ദര്‍ശിച്ചു.

ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബുറഹ്മാന്‍റെ നേതൃത്വത്തിലുളള സംഘം കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, മാനേജിംഗ് എഡിറ്റര്‍ വി എസ് രാജേഷ് എന്നിവരെ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, സബ്സോണ്‍ സെക്രട്ടറി ബിനാസ് ടി.എ, തിരുവന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് അമീന്‍, എം മെഹബൂബ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

Read More
State News

People’s Info – Information & Guidance Centre ഉദ്ഘാടനം

ട്രിവാന്‍ഡ്രം കൾച്ചറൽ സെന്റർ (TCC) കേന്ദ്രീകരിച്ച് ആരംഭിച്ച People’s Info – Information & Guidance Centre ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബുറ്ഹമാന്‍ ഉദ്ഘാടനം ചെയ്യുന്നു.

Read More
Ameer Updates State News

ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്ത് […]

Read More